ഇന്ത്യൻ കോഫി ഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും
തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ […]
Read more