Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: collapsed

രാജസ്ഥാനില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കുട്ടികളാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ജലവാറിലെ മനോഹര്‍തനയിലെ പീപ്ലോഡി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏകദേശം 35 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ […]
Read more

തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു; മൂന്ന് മരണം

ത്യശ്ശൂര്‍: ശക്തമായ മഴയില്‍ തൃശൂര്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു വീണു. അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇടിഞ്ഞുവീണത്. മൂന്ന് പേര്‍ മരിച്ചു. രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.17 പേരോളം ആണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. രാവിലെ ഏകദേശം ആറുമണിയോടെയാണ് കെട്ടിടം ഇടിഞ്ഞു വീണത്. വീട് തകര്‍ന്നുവീഴത്തോടെ മറ്റുള്ളവര്‍ 14 പേരും ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടമുണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ […]
Read more

കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു

കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം. കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്. പരിസ്ഥിതി ലോല മേഖലയിലെ മണ്ണിൻറെ ഘടന പരിശോധിക്കാതെ കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് […]
Read more

പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിയുകയായിരുന്നു. വള്ളം മുങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ നീന്തിരക്ഷപ്പെടുകയും സ്റ്റീവ് മാത്രം വെള്ളത്തിൽ മുങ്ങിപ്പോവുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് അഗ്നിരക്ഷാ സേനയെ വിളിച്ച് വരുത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച തിരിച്ചുപോകാന്‍ […]
Read more

900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നു വീണ് മരണം; രണ്ട് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്നുവീണ് വിനോദ സഞ്ചാരി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. മേപ്പാടി 900 കണ്ടിയിലെ ‘900 വെഞ്ചേഴ്‌സ്’ എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ഷെഡ് ആണ് തകര്‍ന്നുവീണത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡ് തകർന്നു വീഴുക്കയായിരുന്നു. അപകടത്തില്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് […]
Read more

തമിഴ് സിനിമ-സീരിയൽ നടൻ കെ സുബ്രഹ്മണ്യൻ കുഴഞ്ഞുവീണുമരിച്ചു

മൂന്നാര്‍: തമിഴ് സിനിമ-സീരിയല്‍ നടന്‍ കെ സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണുമരിച്ചു. തൊടുപുഴയില്‍ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിപിഐഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായും സുബ്രഹ്‌മണ്യന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: […]
Read more

‘പുഷ്പ 2’ കാണാന്‍ തിയേറ്ററിലെത്തിയ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായെത്തിയ ‘പുഷ്പ 2’ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. അല്ലു അര്‍ജുനെത്തിയ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് സംഭവം നടന്നത്. ഭാര്‍ത്താവും മക്കളുമായി തിയേറ്ററിലെത്തിയ രേവതി തിക്കിലും തിരക്കിലും പെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും […]
Read more

ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഗിരിജയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer