നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരായ പരാതി: യുവതികള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകളും സംഭരംഭകയുമായ ദിയ കൃഷ്ണയ്ക്കുമെതിരെ യുവതികള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി പൊലീസ്. ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതായാണ് പോലീസ് നിഗമനം . കേസിനെ തുടർന്ന് ദിയയുടെ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു . കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിച്ചിരുന്നു . സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയ തുകകള്‍ എടിഎം വഴി പിന്‍വലിച്ച് ദിയക്ക് നല്‍കിയതായാണ് യുവതികള്‍ പറയുന്നത്. എന്നാൽ ഇതിന്റെ രേഖകൾ ലഭിച്ചിട്ടില്ല. […]
Read more

