Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

എട്ട് കൊല്ലമായി പൂര്‍ത്തിയാകാത്ത ആകാശപാത; ചർച്ച വീണ്ടും സജീവം

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു. വർഷങ്ങളായി നിശ്ചലമായി നിൽക്കുന്ന ആകാശപാത പൊളിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുളളവരാണ് കോട്ടയത്തുള്ളത്. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നുവെന്ന വിമ‍ർശനവും ഉയരുന്നുണ്ട്. എട്ട് കൊല്ലമായി എയറിലൊരു ആകാശപാത. കോട്ടയം പട്ടണത്തിന് ഇപ്പോഴിതൊരു ഐഡന്റ്റിറ്റിയാണ്. നഗരത്തിൽ വന്ന് പോകുന്നവരിൽ പലരും കണ്ടുപോകുന്നൊരു കൗതുകം. പക്ഷെ വെയിലും മഴയും കൊണ്ട് ആകാശപാതയുടെ അടിത്തൂണുകൾ തുരുമ്പെടുത്ത് തുടങ്ങി. കാലങ്ങളായി ഇങ്ങനെ […]
Read more

കെജ്രിവാളിന്‍റെ അറസ്റ്റ്: രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ച് എ.എ.പി എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പരസ്യ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നത് എ.എ.പി എം.പിമാർ ബഹിഷ്കരിച്ചു. പാർമെന്‍റ് കവാടത്തിന് പുറത്ത് സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിൽ ആം ആദ്മി എം.പിമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അംഗങ്ങൾ പ്രതിഷേധിച്ചത്. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി […]
Read more

കണ്ണൂര്‍ CPM ല്‍ മിന്നുന്നതെല്ലാം പൊന്നല്ല

മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ നേതാവുമായിരുന്ന സി പി എം യുവനേതാവ് ഉയര്‍ത്തിവിട്ട തീപ്പന്തം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു തീഗോളമായി മാറുകയാണ്. പാര്‍ട്ടിയില്‍ ആശാസ്യമല്ലാത്ത നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക മാഫിയകളുമായുള്ള ബന്ധവും നിലനില്‍ക്കുന്നുവെന്ന മുന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ പലര്‍ക്കും പൊള്ളലേല്‍ക്കുന്നതാണ്. മനു തോമസ് എന്ന മുന്‍ നേതാവ് പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തുവന്നതോടെയാണ് കണ്ണൂരിലെ പാര്‍ട്ടിയിലെ പലരുടേയും നിറം വികൃതമാക്കുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അനുഭാവികളായ ആകാശ് […]
Read more

കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി പ്രൊഫ.കെ.വി തോമസ്

ദില്ലി:സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സർക്കാർ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചർച്ച ചെയ്തത്. കടമെടുപ്പ് പരിധി ഉയർത്തുന്നതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകേണ്ട സാമ്പത്തിക സഹായം, കേന്ദ്ര സർക്കാരിന്‍റെ വിവിധ സ്കീമുകൾ കേരള സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്ന കാര്യം എന്നിവ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യം പരിശോധിച്ചതിന് […]
Read more

വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍

തിരുവനന്തപുരം: വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്‍റെ വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്‍റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം […]
Read more

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് 11 മണിയോടെ

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ കനക്കും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് വിവരം. ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്‌സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ […]
Read more

കെഡിപിക്ക് ഇനി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം:മാണി സി കാപ്പൻ എം എൽ എ നേതൃത്വം നൽകുന്ന കേരള ഡെമോക്രറ്റിക് പാർട്ടി (കെഡിപി) സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായി ശ്രീ സുകു കടകംപള്ളി ( തിരുവനന്തപുരം ) ബാബു തോമസ് (പാലക്കാട്‌ ) എന്നിവരെ തിരഞ്ഞെടുത്തു.
Read more

ചായ സത്കാരത്തിൽ ഒന്നിച്ച് മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം: മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് സർക്കാരും ഗവർണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് […]
Read more

ടിപി വധക്കേസ്; ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതി

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്. ഇന്നലെയാണ് ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം പുറത്തുവന്നത്. മൂന്ന് പ്രതികളെ പുറത്തിറക്കാനാണ് സർക്കാർ നീക്കം. അതേസമയം, വിഷയത്തില്‍ ഗവര്‍ണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിയമ സഭയില്‍ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി മറികടന്നാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ […]
Read more

ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix