Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പ്രസ്താവന; മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ്

ഈരാറ്റുപേട്ട: ചാനൽ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യഹർജി നൽകി പി.സി.ജോർജ്. സംഭവത്തിൽ പി.സി.ജോർജ് മാപ്പുപറഞ്ഞതാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞതാണ്, അതിലപ്പുറം എന്താണ് ഒരാൾക്ക് ചെയ്യാനാവുക. മാപ്പ് അം​ഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവ വിഷയമായി കൊണ്ടുനടക്കണമെന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. നാട്ടിൽ മത സ്പർധ വളർത്തുന്ന അത്തരക്കാരെയും അവരുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയപ്പാർട്ടിയുടെ അം​ഗമെന്ന നിലയിലും രാജ്യസ്നേഹി എന്ന നിലയിലും നിയമപരമായി […]
Read more

ഇടതിന്റെ അടുത്ത വിക്കറ്റ് കൂടി വീഴുന്നു; തോമസ് കെ തോമസ് എംഎൽഎ കൊൽക്കത്തയിലേക്ക്?

പി വി അൻവർ എംഎൽഎയുടെ തൃണമൂൽ കോൺഗ്രസ് പ്രവേശനത്തെ പല കോണുകളിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. ആത്മഹത്യാപരമൊന്നും അതിശയകരമെന്നും അനിവാര്യമെന്നുമെല്ലാം ഈ രാഷ്ട്രീയ നീക്കത്തെ നോക്കിക്കാണുന്നവരുണ്ട്. ഏറെ നാളത്തെ രാഷ്ട്രീയ വനവാസത്തിനു ശേഷമാണ് അൻവർ ഒടുവിൽ ഒരു വഴി തിരഞ്ഞെടുത്തിരിക്കുന്നത്. അൻവർ കൊൽക്കത്തയ്ക്ക് വണ്ടി കയറുമ്പോൾ തനിക്കൊപ്പം ഇടതുപക്ഷത്തുനിന്ന് കൂടുതൽ എംഎൽഎമാർ കടന്നു വരുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അതിൽ ഒരാൾ ആരെന്ന് ഏറെക്കുറെ വ്യക്തമാകുകയാണ്. എൻസിപി എസുമായി ഇടഞ്ഞു നിൽക്കുന്ന തോമസ് കെ തോമസ് എംഎൽഎ […]
Read more

സംസ്ഥാന കോണ്‍ഗ്രസിലെ ഭിന്നതയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നതയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഇന്നലെ എത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങി. പുനഃസംഘടന വൈകുന്നത് ഭിന്നത കാരണമെന്നും ഹൈക്കമാന്‍ഡിന്റെ വിമര്‍ശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്. സംസ്ഥാനത്തെ പാര്‍ട്ടിയെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകത്തതിനെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന നേതാക്കളുടെ സമീപനത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദേശീയ […]
Read more

പുതുപ്പള്ളിയിൽ അടുത്ത തവണ ചാണ്ടി ഉമ്മൻ വീഴും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് പുതുപ്പള്ളി. 50 വർഷക്കാലം ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. എല്ലാകാലവും കോൺഗ്രസിനും ഉമ്മൻചാണ്ടിക്കും ഒപ്പം ഉറച്ചുനിന്ന ഉരുക്കു കോട്ടയായിരുന്നു പുതുപ്പള്ളി. കടുത്ത രാഷ്ട്രീയ കൊടുങ്കാറ്റുകൾ ഉണ്ടായപ്പോഴും പുതുപ്പള്ളി കോൺഗ്രസിന് ഒപ്പം തന്നെ നിലകൊണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടി അന്തരിച്ച ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ കൂടിയായ ചാണ്ടി ഉമ്മൻ ആധികാരിക വിജയം നിലനിർത്തുകയായിരുന്നു. എന്നാൽ എല്ലാ കാലത്തും കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലം അടുത്ത തവണ കോൺഗ്രസിന് കൈവിട്ടുപോകുമെന്നാണ് […]
Read more

തലസ്ഥാനത്ത് ‘കോണ്‍ഗ്രസ് മുക്ത’ ഇന്ത്യ മുന്നണി

രാജ്യ തലസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ബിജെപിയും ആം ആദ്മിയും കോൺഗ്രസും അന്തിമ സ്ഥാനാർത്ഥി പട്ടികകൾ പോലും പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മിയെ സംബന്ധിച്ച് ഡൽഹി നിലനിർത്തുകയെന്നത് അത്യന്താപേക്ഷികമാണ്. ഏതു വിധേനയും രാജ്യ തലസ്ഥാനം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എങ്ങനെയോ കൈമോശം വന്ന ഡൽഹിയെ തിരികെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് കോൺഗ്രസിന്റെ ഉദ്ദേശ്യം. ബിജെപിയെ രാജ്യത്തുനിന്ന് തുരത്തുവാൻ തുടക്കം കുറിച്ച ഇന്ത്യ സഖ്യം ഡൽഹി തെരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾ ആണ് കുറിച്ചിടുന്നത്. ബിജെപിയുടെ ലക്ഷ്യമാണ് കോൺഗ്രസ് […]
Read more

ആം ആദ്മിക്ക് പിന്തുണയുമായി ‘ദീദി’

അടുത്തമാസം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായും കെജ്രിവാൾ അറിയിച്ചു.മമതാ ദീദിയ്ക്ക് വ്യക്തിപരമായി താന്‍ നന്ദി പറയുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് […]
Read more

ആൾക്കൂട്ടങ്ങളിൽ ഉമ്മൻചാണ്ടിയായി ‘ഷാഫി പറമ്പിൽ’

എല്ലായിപ്പോഴും ആൾക്കൂട്ടങ്ങളിൽ അവരുടെ പൾസിനൊപ്പം നിൽക്കാറുള്ള നേതാവായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടി. ജന സ്വീകാര്യതയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം വരുന്ന ഒരു നേതാവും ഉണ്ടായിരുന്നില്ല. അത്രമേൽ ജനങ്ങളുമായി ഇടപഴകുന്ന ശൈലിയായിരുന്നു ഉമ്മൻചാണ്ടിയുടേത്. ലോകരാഷ്ട്രങ്ങളുടെ പോലും അംഗീകാരം നേടിയെടുത്ത ജനസമ്പർക്ക പരിപാടിയും അതുണ്ടാക്കിയ ചലനങ്ങളും നാം കണ്ടിട്ടുള്ളതാണ്. തനിക്ക് മുൻപിലേക്ക് കടന്നുവന്ന എല്ലാ രാഷ്ട്രീയ പ്രതിസന്ധികളെയും നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ട ആത്മധൈര്യത്തിന്റെ കൂടി പേരായിരുന്നു ഉമ്മൻചാണ്ടി. ജനകീയ നേതാവായിരുന്ന ഉമ്മൻചാണ്ടിയെ അനുസ്മരിക്കും വിധം ഒരാളുണ്ട് ഇന്നത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ. മറ്റാരുമല്ല […]
Read more

വയനാട്ടിലെ ആത്മഹത്യയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുറ്റക്കാർ…?

വയനാട്ടിലെ ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ചോദ്യം ചെയ്യണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. വിജയൻ അയച്ച കത്ത് ഇരു നേതാക്കളും നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നുവെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എടുത്തത് മനസാക്ഷിയില്ലാത്ത നടപടിയാണെന്നുമാണ് കഴിഞ്ഞദിവസം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുൽ ഗാന്ധിയിലേക്കും പ്രിയങ്ക ഗാന്ധിയിലേക്കും എത്തിയില്ലെങ്കിലും കോൺഗ്രസിന്റെ വയനാട്ടിലെ പല നേതാക്കളെയും ഈ ആത്മഹത്യ ബാധിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ എംഎൽഎയും […]
Read more

കോൺഗ്രസിന്റെ ചെയ്തികൾ കാണാത്ത മാ.പ്രകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് കോൺഗ്രസിനോട് ഒരു വല്ലാത്ത മമതയാണ്. അതിന് ദേശീയ പ്രസ്ഥാനം ഇല്ലാതാക്കരുത് എന്ന ചിന്ത കൊണ്ടാണോ, അതോ കോൺഗ്രസിന്റെ എതിരാളികൾ മാധ്യമങ്ങൾക്കും എതിരാളികൾ ആയതുകൊണ്ടാണോ എന്നതിൽ നിശ്ചയമില്ല. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും വല്ലാത്തൊരു പ്രിവിലേജാണ് നമ്മുടെ മാധ്യമങ്ങൾ നൽകുന്നത്. ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് വിഷയം അറിഞ്ഞ മട്ടു പോലുമില്ല, അത്രത്തോളം തന്നെ മാധ്യമങ്ങൾക്കുമില്ല. ഇരട്ട […]
Read more

വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകളേക്കാൾ മൃദുലമാക്കും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥി രമേശ് ബിധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകളെപ്പോലെ മൃദുലമാക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർഥിയായ രമേശ് ബിദൂരിയുടെ വിവാദ പരാമർശം. പ്രചാരണത്തിനിടെയായിരുന്നു ബിധൂരിയുടെ മോശം പരാമര്‍ശം.ചൊവ്വാഴ്ചയാണ് മുന്‍ എംപി കൂടിയായ ബിധുരിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതായി ബിധൂരി സമ്മതിച്ചിട്ടുണ്ട്. . ബിജെപി നേതാവ് ഹേമ മാലിനിയെ കുറിച്ച് ലാലു പ്രസാദ് യാദവ് സമാനമായ പരാമര്‍ശം നടത്തിയിരുന്നുവെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix