Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പി കെ ശശി കോൺഗ്രസിലേക്ക്…?; അടുത്ത വമ്പൻ ട്വിസ്റ്റ്‌

ഏറെ നാളുകളായി സിപിഎം നേതൃത്വവും മുൻ എംഎൽഎ പി കെ ശശിയും തമ്മിലുള്ള തർക്കങ്ങൾ അവസാനിക്കാതെ തുടരുകയായിരുന്നു. ഇപ്പോഴിതാ പാർട്ടിയുടെ ഇന്നത്തെ പ്രവർത്തന രീതികളോട് ശക്തമായ ഭാഷയിൽ തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം. പുതുവർഷത്തലേന്ന് കടുത്ത വിമർശനമാണ് ശശി പാർട്ടിക്കെതിരെ ഉയർത്തിയിരിക്കുന്നത്. 2024 പ്രതിസന്ധിയുടെ കാലമെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമ കുറിപ്പ് സിപിഎമ്മിനുള്ള പുതുവർഷത്തെ ആദ്യ പ്രഹരമായി മാറുകയാണ്. അപ്പൊക്കാണുന്നവനെ അപ്പാ എന്ന് വിളിക്കാനും കാര്യം കാണാൻ ഏതവന്റെയും പെട്ടി ചുമക്കാനും മടിയില്ലാത്തവർക്ക് സുന്ദര കാലമായിരുന്നു കഴിഞ്ഞുപോയതെന്ന് അദ്ദേഹം […]
Read more

പാർക്കിംഗ് ഫീ ഈടാക്കുന്നതിൽ ക്രമക്കേട്; കണ്ടെത്തിയത് എം എൽ എ ടി വി ഇബ്രാഹിം

കരിപ്പൂർ: വിമാനത്താവളത്തിൽ യാത്രക്കാരെ പറ്റിച്ച് കരാർ കമ്പനി തട്ടിയത് ലക്ഷങ്ങൾ. വാഹനങ്ങൾക്ക് നൽകുന്ന എൻട്രി പാസിലെ സമയം തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കൈയോടെ പിടികൂടി ടി വി ഇബ്രാഹിം എംഎൽ എ. പരിശോധനക്ക് എത്തിയ എം എൽ എക്കും തെറ്റായ സമയം രേഖപ്പെടുത്തിയ പാസ് നൽകി. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് എം എൽ എ വ്യക്തമാക്കി. സമയത്തിൽ 3 മിനിട്ടോളം കൂട്ടി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കണ്ടുപിടിച്ചഎ എം എൽ യോട് ജീവനക്കാർ മാപ്പ് […]
Read more

വിജയിച്ചത് വെറും 18 സിനിമകൾ; ദളപതിക്ക് പകരം ശിവകാർത്തികേയൻ

സാമ്പത്തികപരമായി തമിഴ് സിനിമയ്ക്ക് വലിയ നഷ്ടം ഉണ്ടായ വർഷമാണ് 2024. 241 ഓളം സിനിമകൾ റിലീസ് ചെയ്ത തമിഴ് നാട്ടിൽ വിജയിച്ചത് വെറും 18 എണ്ണമാണ്. ബാക്കിയുള്ളവ ബോക്സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടു. വമ്പൻ ബജറ്റിൽ വന്ന വിജയ് ചിത്രം ദി ഗോട്ട്, ശിവകാർത്തികേയന്റെ അമരൻ, ധനുഷിന്റെ രായൻ തുടങ്ങിയ സിനിമകൾ വലിയ വിജയങ്ങൾ നേടിയപ്പോൾ. രജിനി കാന്തിന്റെ വേട്ടയൻ, സുന്ദർ സി സംവിധാനം ചെയ്ത അരണ്മനൈ 4, വിജയ് സേതുപതിയുടെ മഹാരാജാ, കാർത്തിയുടെ മെയ്യഴകൻ എന്നിവയും നല്ല […]
Read more

50 ഇടങ്ങളിൽ സിപിഎമ്മിനെ വിജയിപ്പിക്കാൻ ബിജെപി…?

കൊച്ചി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും കേരളം പിടിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ഭരണത്തിന്റെ തുടർച്ച എങ്ങനെയും സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്. ഇതിനിടയിൽ രാഷ്ട്രീയ അസ്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ ഓളം വർദ്ധിപ്പിക്കുകയെന്നതാകും ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട് തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും ഏറെ കരുതലോടെയാണ് ബിജെപി നേതൃത്വം നോക്കിക്കാണുന്നത്. ഒറ്റയടിക്ക് അല്ലെങ്കിലും ഘട്ടം ഘട്ടമായി ബിജെപിയെ കേരളത്തിന്റെ അധികാരത്തിലേക്ക് എത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾക്കാണ് ബിജെപി […]
Read more

വീണ്ടും കെ റെയിൽ…?

കേരളം ഏറെ ചർച്ച ചെയ്യുകയും പിന്നീടു മരവിച്ച അവസ്ഥയിലാവുകയും ചെയ്ത കെ റെയിൽ പദ്ധതി വീണ്ടും യാഥാർത്ഥ്യമാവുകയാണോ..?. അത്തരത്തിലുള്ള ചില ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞമാസം സംസ്ഥാനത്ത് എത്തിയ കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ കെ റെയിലിനോട് അനുകൂലിച്ചു കൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെ ഡൽഹി കേന്ദ്രീകരിച്ച് തുടർനടപടികൾ പുരോഗമിക്കുന്നതായി അറിയുന്നു. തൃശൂരിൽ റെയ്‌ൽവേ സ്റ്റേഷൻ പുനരുദ്ധാരണ പദ്ധതികൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ റെയ്‌ൽവേ മന്ത്രി പറഞ്ഞത് കെ റെയിൽ പദ്ധതിയിൽ തുടർ നടപടികൾക്ക് […]
Read more

കോൺഗ്രസിനെ വിടാതെ റിപ്പോർട്ടർ; ബഹിഷ്കരണം കടുപ്പിക്കാൻ കോൺഗ്രസും

കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ ഒരുമാസം പിന്നിടുകയാണ്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് ഒരുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ […]
Read more

സൽപ്പേരിന് ഗ്രാമയാത്ര പോരാ എൽദോസേ…

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ ജനങ്ങളെ കാണാൻ ഇറങ്ങിയിരിക്കുകയാണ് പെരുമ്പാവൂരിലെ സ്ഥലം എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഗ്രാമയാത്ര എന്ന പേരിലാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള പര്യടനം. തെരഞ്ഞെടുക്കപ്പെട്ട ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ വീടു കേറേണ്ടി വരില്ലായിരുന്നുവെന്ന അപസ്വരമാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയരുന്നത്. അതായത് ഗ്രാമ യാത്ര കൊണ്ടൊന്നും സ്ഥലം എംഎൽഎയ്ക്ക് സൽപേര് ലഭിക്കില്ലെന്ന് സാരം. എന്തൊക്കെ യാത്ര നടത്തിയാലും വരുന്ന […]
Read more

പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലം: കെ സുരേന്ദ്രൻ

പെരിയ ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കാതെ പോയത് സിപിഐഎം-കോൺഗ്രസ് കള്ളക്കളി മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം സി​പി​എ​മ്മിന്റെ ഉ​ന്ന​ത​രാ​യ നേ​താ​ക്ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കേ​സാ​ണ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ്.കേ​സി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സു​മാ​യി ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​യ​തി​നാ​ലാ​ണ് പ​ത്ത് പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട​ത്. കൂടാതെ കോൺഗ്രസിന്റെ ഒരു വിഭാഗം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതെ സമയം, പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ […]
Read more

‘ആറു വർഷമായി ജയിലിൽ, ഡിഗ്രിക്ക് പോകണം, എന്നെ തൂക്കിക്കൊല്ലൂ…’; പൊട്ടിക്കരഞ്ഞ് ഏഴാം പ്രതി

കൊച്ചി: പെരിയ കൊലക്കേസിലെ വിധിക്ക് പിന്നാലെ കോടതി മുറിയിൽ നടന്നത് നാടകീയ രംഗങ്ങൾ കൂടിയാണ്. ഏഴാം പ്രതി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിമുറിയിൽ പ്രതികരിച്ചത്. താൻ പതിനെട്ടാം വയസ്സിലാണ് ജയിലിൽ ആയതെന്നും കഴിഞ്ഞ ആറു വർഷക്കാലമായി ജയിലിൽ തന്നെ തുടരുകയാണെന്നും അശ്വിൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തനിക്ക് ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്നും കോടതി തൂക്കിക്കൊല്ലാൻ നിർദ്ദേശിക്കണമെന്നും അതി വൈകാരികമായി അശ്വിൻ പ്രതികരിച്ചു. മറ്റു പ്രതികളും കുടുംബത്തിലെ സാഹചര്യങ്ങൾ കോടതിയോട് പങ്കുവെച്ചു. പലരും മുതിർന്ന മാതാപിതാക്കൾക്ക് ആരും […]
Read more

‘പെരിയ വേദനയിൽ’ വിധി ഇന്ന്

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ കൊലപാതകത്തിന്റെ വിധി ഇന്ന്. കോൺഗ്രസിന്റെ ആശയ ആദർശങ്ങളിൽ വിശ്വസിച്ചതിന്റെ പേരിലാണ് ഇരുവർക്കും നന്നേ ചെറുപ്പത്തിലെ ജീവൻ നഷ്ടമായത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്റെ ആകെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിലർ അരുംകൊല ചെയ്തത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കൃപേഷിന്റെ അമ്മ ബാലാമണിയും ശരത്‍ലാലിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix