Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

അല്ലു അർജുന്റെ വീട് ആക്രമണത്തിൽ പ്രതികൾക്ക് ജാമ്യം; കോൺഗ്രസ് ബന്ധം?

ഹൈദരാബാദ്: തെലങ്കാനയിലെ ജൂബിലി ഹിൽസിലുള്ള തെലുങ്ക് നടൻ അല്ലു അർജുന്റെ വസതിയിൽ ആക്രമണം നടത്തിയ കേസിൽ പ്രതികളായ ആറ് പേർക്ക് ജാമ്യം അനുവദിച്ച് സിറ്റി കോടതി. കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി എത്തിയ സംഘം താരത്തിന്റെ വീട് ആക്രമിച്ചതും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് വസ്തുവകകൾ നശിപ്പിച്ചതും. അതേസമയം അല്ലു അർജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപലപിച്ചു. എന്നാൽ നടന്റെ വീട് ആക്രമിക്കാൻ നേതൃത്വം നൽകിയ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കൊപ്പം നിൽക്കുന്ന […]
Read more

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ കരകയറും

കൊച്ചി: എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണ്. ചില മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. അതിലൊരു മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് […]
Read more

കസേരക്കളിയുടെ അവസാനം ഇടതിന് വീണ്ടും തുടർഭരണമോ…?

സംസ്ഥാനത്ത് സർക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ അധികാര തർക്കം വീണ്ടും തുടർ ഭരണത്തിന് വഴിയൊരുക്കുവാനാണ് സാധ്യത. വിലക്കയറ്റവും ക്ഷേമ പദ്ധതികളുടെ അഭാവവും സർക്കാരിനെതിരെ വലിയ തോതിലുള്ള ജന വികാരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. കോടതികൾ പോലും സർക്കാരിനെ വലിയതോതിൽ പല ഘട്ടങ്ങളിലും വിമർശിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങൾ പോലും സർക്കാരിനെതിരെ മോശം വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സിപിഎം അണികളും കടുത്ത നിരാശയിൽ തന്നെയാണ്. എന്നാൽ സാഹചര്യം ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു […]
Read more

പെരുമ്പാവൂരിൽ എൽദോസിന് പകരക്കാരൻ ആര്…?

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ തന്നെ വീണ്ടും മത്സരിപ്പിച്ചാൽ മണ്ഡലം കൈവിട്ടു പോകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ഇത് സംബന്ധിച്ച ധാരണ കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്. എംഎൽഎക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയായ യുവതിയാണ് എയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോവളത്ത് വച്ച് യുവതിയെ എംഎൽഎ മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എം എൽ എ മർദിച്ചെന്നാണ് പരാതി. […]
Read more

എൻഎസ്എസിനും എസ്എൻഡിപിക്കും രമേശ് ചെന്നിത്തലയോടുള്ള പ്രേമത്തിന്റെ പിന്നിലെന്ത്..?

എൻഎസ്എസ് നേതൃത്വവുമായി വർഷങ്ങളായി അകൽച്ചയിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വർഷങ്ങൾക്ക് ശേഷം എൻഎസ്എസിനും ചെന്നിത്തലയ്ക്കും ഇടയ്ക്കുള്ള മഞ്ഞ് ഉരുകുകയാണ്. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് 8 വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമായത്. കോൺഗ്രസിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് മന്നംജയന്തി സമ്മേളനത്തിൽ ചെന്നിത്തല മുഖ്യപ്രഭാഷകനായി എത്തുന്നത്. കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി വി.ഡി സതീശനോ ചെന്നിത്തലയോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എന്‍എസ്എസ് നേതൃത്വത്തിനും […]
Read more

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്ന് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം […]
Read more

സിപിഎമ്മിന്റെ ‘കുട്ടി’ക്കളി തിരുവനന്തപുരത്ത് ബിജെപിക്ക് കളമൊരുക്കുമ്പോൾ ..?

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ ഏറെക്കുറെ വരുന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം കാട്ടിയ ഒരു ‘കുട്ടി’ വിപ്ലവമാണ് പാർട്ടിയെ ഇന്നത്തെ സ്ഥിതിയിലാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ പദവിയിലേക്ക് ആര്യ രാജേന്ദ്രനെ പ്രതിഷ്ഠിച്ചത് വഴി സിപിഎം ലക്ഷ്യം വെച്ചത് ലഭിച്ചതും ഇല്ല, അതേസമയം സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്തു. മേയർ പദവി ഏറ്റെടുത്ത ശേഷം സിപിഎമ്മിന് തുടരെത്തുടരെ പ്രതിസന്ധിയിൽ ആക്കുകയാണ് ആര്യ ചെയ്തത്. ഈയടുത്ത് നടന്ന സിപിഎം കൊല്ലം […]
Read more

പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്

ഡോ. ബി.ആർ. അംബേദ്കറിനെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് പാർലമെന്റിലേക്ക് ഇന്ത്യാ സഖ്യം പ്രതിഷേധ മാർച്ച് നടത്തി. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതിനെ അപലപിച്ചും സഖ്യം പ്രതിഷേധമുയർത്തി. ബിആർ അംബേദ്കറെ അപമാനിക്കുന്നത് രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയാവുന്നതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിലൂടെ ബിജെപി ശ്രദ്ധ തെറ്റിക്കുകയാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read more

‘വാർദ്ധക്യം മതിയോ കോൺഗ്രസിന്..?’; നേതൃത്വത്തിനെതിരെ യൂത്ത്കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ യുവജന സംഘടനയായ യൂത്ത്കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ കോർ കമ്മറ്റികളിൽ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെ തഴയുന്നുവെന്നാണ് വിമർശനം. ചെറുപ്പക്കാർക്ക് പാർട്ടിനേതൃത്വത്തിലും പാർലമെന്ററിരംഗത്തും അവസരം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെ കണ്ടുപഠിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തോട് യുവ നേതാക്കൾ പറഞ്ഞുവെക്കുന്നത്. സമരംചെയ്യാനുള്ള ഉപകരണമായി മാത്രമാണ് യുവാക്കളെ നേതൃത്വം കണക്കാക്കുന്നത്. കോർകമ്മിറ്റികളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കും ജില്ലാ പ്രസിഡന്റുമാർക്കുംപോലും അവസരം നൽകിയില്ല. ചില കോർകമ്മിറ്റികൾ വൃദ്ധസദനംപോലെയാണ്. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix