Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

വിവാദ പരാമര്‍ശം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ കൊളീജിയം

വിവാദ പരാമര്‍ശം അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാൻ നിര്‍ദേശം. ഡിസംബര്‍ പത്തിന് വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ ശേഖർകുമാർ നടത്തിയ വിദ്വേഷ പ്രസംഗം ചർച്ചയായിരുന്നു. സംഭവത്തിൽ സുപ്രീം കോടതി ഹൈക്കോടതിയോട് വിശദാംശങ്ങള്‍ തേടിയിരുന്നു. 55 പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
Read more

കോൺഗ്രസിൽ പുനഃസംഘടനയില്ല: കെ സി വേണുഗോപാൽ

കോൺഗ്രസിൽ പുനഃ സംഘടന ചർച്ചയിലില്ലെന്ന് ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരും. നിലവിലെ നേതൃത്വം മുന്നോട്ട് പോകും. ആരായാലും പറയാനുള്ളത് പാർട്ടി ഫോറത്തിൽ പറയണമെന്ന് ചെന്നിത്തലക്ക് വേണുഗോപാലിന്റെ മുന്നറിയിപ്പ്. അൻവറുമായി കൂടിക്കാഴ്ച നടത്തിയെയെന്നത് തെറ്റായ വാർത്ത. അൻവറിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം തീരുമാനം എടുക്കും.
Read more

അൻവർ അകത്തായാൽ, ആര്യാടൻ ഷൗക്കത്ത് പുറത്തേക്കോ…?

മലപ്പുറം: തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് പി വി അൻവർ എത്തിയാൽ കോൺഗ്രസിനുള്ളിൽ അത് വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കിയേക്കാം. നിലമ്പൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഏതിലെങ്കിലും 2026ലെ തിരഞ്ഞെടുപ്പില്‍ അന്‍വറിന് മത്സരിക്കാനായി കോണ്‍ഗ്രസ് നൽകുമെന്നതിൽ ആർക്കും സംശയമില്ല. തന്റെ തട്ടകമായ നിലമ്പൂര്‍ തന്നെ വേണമെന്ന് അന്‍വര്‍ വാശി പിടിച്ചാൽ അത് കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിയൊരുക്കും. ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയും മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ […]
Read more

നീണ്ട നൂറ് മിനിറ്റ് പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി

ബി ജെ പി സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികൾ കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി അധികാരത്തിൽ പിടിമുറുക്കാനല്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ഭരണഘടന ഭേദഗതി ചെയ്യുന്നത് നെഹ്‌റു-ഗാന്ധി കുടുംബം ശീലമാക്കിയിരുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് 60 വർഷത്തിനിടെ 75 തവണ ഭരണഘടന അട്ടിമറിക്കപ്പെട്ടു. അടിയന്തിരാവസ്ഥയുടെ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ലഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ ഉന്നമനത്തിന് ഭരണഘടന നിർണായകമാണെന്നും തൻ്റെ സർക്കാരിൻ്റെ എല്ലാ സംരംഭങ്ങളും കേന്ദ്രത്തിൽ സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് 18ന്

കൊച്ചി: ഡിസംബര്‍ 18ന് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഗൗതം അദാനിയും കൂട്ടാളികളും നടത്തിയ സാമ്പത്തിക-ഓഹരി ക്രമക്കേട്,കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതി, വഞ്ചന എന്നിവയില്‍ അന്വേഷണം നടത്താനും മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമനു മാർച്ച്‌. എഐസിസി ആഹ്വാന പ്രകാരമാണ് മാർച്ചെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
Read more

അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്

2023 ലെ സംഘടനാ തെരഞ്ഞെടുപ്പിന് യൂത്ത് കോൺഗ്രസ് അടൂരിൽ മാത്രം നിർമിച്ചത് 2000 വ്യാജ തിരിച്ചറിയൽ കാർഡ്. ഇവ ഉപയോഗിച്ച വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്ന് പോലീസ്. വ്യാജ കാർഡ് മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാർഡ് നിർമാണം. യൂത്ത് കോൺഗ്രസ് നേതാവ് എം ജെ രഞ്ജുവിന്റെ നിർദേശപ്രകാരമായിരുന്നു ഈ കുറ്റകൃത്യം നടന്നത്.
Read more

നിലമ്പൂരല്ല, തവനൂരിൽ പി വി അൻവർ ‘കൈ’ കൊടുക്കും

മലപ്പുറം: വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പി വി അൻവർ ഏതൊക്കെ ഡീലുകളിൽ ആകും കോൺഗ്രസിന് കൈ കൊടുക്കുകയെന്നതായിരുന്നു പ്രധാന ചർച്ച. എന്നാൽ അതിലും ഏറെക്കുറെ ചിത്രം വ്യക്തത വരികയാണ്. നിലവിൽ എംഎൽഎയായി തുടരുന്ന നിലമ്പൂർ മണ്ഡലം കോൺഗ്രസിലേക്ക് എത്തുമ്പോഴും വീണ്ടും അൻവറിന് തന്നെ ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്. ഏറെക്കുറെ അത് സംബന്ധിച്ച ധാരണ അൻവറിനും ഉണ്ട്. ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് ഏറെക്കാലമായി മണ്ഡലം നോക്കി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. […]
Read more

കേരളത്തോട് അനീതി; പാർലമെൻറിൽ കേരള എംപി മാരുടെ പ്രതിഷേധം

ന്യൂ ഡൽഹി: വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം പിമാർ. രാഷ്ട്രീയം മുൻനിർത്തി കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എൽ ഡി എഫ് -യു ഡി എഫ് എം പിമാർ സംയുക്തമായി പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു. വയനാട് ദുരന്തത്തിന് പ്രത്യേക പാക്കേജ് വേണം.പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ല. കേരളത്തിന് നീതി ഉറപ്പാക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേരളവും ഇന്ത്യയുടെ ഭാഗമാണെന്നും ദുരന്ത ബാധിതരെ കേന്ദ്രത്തിനു അവഗണിക്കാൻ സാധിക്കില്ല എന്നും […]
Read more

പി വി അൻവർ കോൺഗ്രസിലേക്ക്…?; ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് സൂചന

ഏറെ നാളുകൾ നീണ്ടു നിന്ന രാഷ്ട്രീയ സർപ്രൈസുകൾക്കപ്പുറത്തേക്ക് സ്വതന്ത്ര എംഎൽഎ പി വി അൻവർ കോൺഗ്രസിലേക്കെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി ഉടക്കിയ അൻവർ ഇടതു ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഡിഎംകെ എന്ന പേരിൽ പാർട്ടി രൂപീകരിച്ചെങ്കിലും അത് വേണ്ട വിധത്തിൽ ഫലം കാണില്ലെന്ന വിലയിരുത്തലിൽ മറ്റു മുന്നണികളെ അൻവർ ലക്ഷ്യം വെച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അൻവറും ഒപ്പമുള്ളവരും കോൺഗ്രസ് പാർട്ടിയിൽ ചേരും എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സംഘടനാ ചുമതലയുള്ള കോൺഗ്രസ് അഖിലേന്ത്യാ […]
Read more

കോണ്‍ഗ്രസിന്റെ വിപുലമായ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ ബെല്‍ഗാവിയില്‍ നടക്കും

കോണ്‍ഗ്രസിന്റെ വിപുലമായ പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26, 27 ദിവസങ്ങളില്‍ ബെല്‍ഗാവിയില്‍ നടക്കും. 1924ല്‍ ബെല്‍ഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ദേശീയ അദ്ധ്യക്ഷനായ മഹാത്മ ഗാന്ധിയുടെ ജന്മശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രവര്‍ത്തക സമിതി ബെല്‍ഗാവിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം സിപിഇഡി മൈതാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മശതാബ്ദി പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഭവനില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, 150 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix