Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ചാണ്ടി ഉമ്മന്റെ ചാട്ടം ഇതെങ്ങോട്ട്…?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുടെ അതിജീവനക്കാലം കൂടിയായിരുന്നു. എത്രകണ്ട് ശ്രമിച്ചിട്ടും സ്വന്തം പാളയത്തിൽ നിന്ന് പോലും വിവാദങ്ങൾ ഉയർന്നു വന്നു. ഇതിൽ തന്നെ ഏറ്റവും അധികം ചർച്ചയായ ഒരു വിവാദമായിരുന്നു ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്നതിനായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വന്നപ്പോഴുള്ള ചാണ്ടി ഉമ്മന്റെ അസാന്നിധ്യം. രാഹുലിന്റെ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശനത്തിന് മകനും എംഎൽഎയും ആയ ചാണ്ടിയുടെ അനുവാദം ഇല്ലെന്ന വാർത്ത കോൺഗ്രസിനെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. വാർത്തകളെ നിഷേധിച്ച് ചാണ്ടി രംഗത്ത് വന്നെങ്കിലും രാഹുൽ […]
Read more

അതൃപ്തി പരസ്യമാക്കി നേതാക്കള്‍, കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പരസ്യപ്പോര് കടുക്കുന്നു. യുവ നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തുന്നത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയും ഐക്യത്തോടെ പാര്‍ട്ടിയെ നയിക്കുന്നതിലെ പരാജയവുമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ അവഗണിച്ചെന്നാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ പരിഭവം. നേതൃത്വത്തിന്റെ നിലപാടിലുള്ള അതൃപ്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ചാണ്ടി. പ്രചരണരംഗത്ത് മറ്റെല്ലാവര്‍ക്കും ചുമതല കൊടുത്തെന്നും തനിക്ക് ചുമതല നല്‍കാതെ ഒഴിവാക്കിയെന്നുമാണ് ചാണ്ടി […]
Read more

ഇന്ത്യാ സഖ്യത്തെ മമത നയിക്കട്ടെയെന്ന് ലാലു പ്രസാദ്, കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

ഡല്‍ഹി: ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ പിന്തുണച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും. നേതൃപദവി മമതയ്ക്ക് നല്‍കണമെന്നും തങ്ങള്‍ പിന്തുണയ്ക്കുമെന്നും ലാലു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമാജ്‌വാദി പാര്‍ട്ടിയും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മമത നയിച്ചാല്‍ അത് ഇന്ത്യാ സഖ്യത്തിന് ശക്തിപകരുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി വക്താവ് ഉദയ്‌വീര്‍ സിംഗ് പ്രതികരിച്ചത്. ഇന്ത്യാ സഖ്യത്തിന്റെ നിലവിലെ നേതൃത്വത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയ മമത […]
Read more

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

കണ്ണൂര്‍: പിണറായി വെണ്ടുട്ടായിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പ്രിയദര്‍ശിനി സ്മാരക മന്ദിരം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്നത്. ഇന്ന് രാവിലെയാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വാതിലിന് തീയിട്ടു. സിസിടിവി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read more

എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: എം കെ രാഘവന്‍ എം പിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കുഞ്ഞിമംഗലത്ത് പ്രതിഷേധം സംഘടിപ്പിക്കും. എം കെ രാഘവന്‍ എം പിയെ തടഞ്ഞ സംഭവത്തില്‍ നാല് പ്രാദേശിക നേതാക്കളെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. നടപടി അംഗീകരിക്കില്ലെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ കോഴ […]
Read more

വയനാട് പുനരധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാന ദുരിതാശ്വാസ നിധിയുടെ […]
Read more

EXCLUSIVE: ഒറ്റപ്പാലവും ഷൊർണൂരുമല്ല; സന്ദീപ് വാര്യർക്ക് തൃശൂർ

കൊച്ചി: ബിജെപി വിട്ട് കോൺഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കുമെന്നതിൽ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പാർട്ടി സ്ഥാനത്തിന് പുറമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന കാര്യവും ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള ഒറ്റപ്പാലം, ഷോർണൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി ആകുമെന്ന സൂചനകൾ ആയിരുന്നു ഒരു ഘട്ടത്തിൽ പുറത്തുവന്നിരുന്നത്. എന്നാൽ, തൃശ്ശൂർ മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് സന്ദീപിനെ കോൺഗ്രസ് ഇറക്കുമെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ […]
Read more

സന്ദീപ് വാര്യര്‍ കെ പി സി സി ജന.സെക്രട്ടറി ആയേക്കും

ന്യൂഡല്‍ഹി :  ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ വാര്യര്‍ കെ പി സി സി ജന. സെക്രട്ടറിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പുന:സംഘടനയ്ക്ക് മുന്‍പുതന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഡല്‍ഹിയില്‍ എത്തിയ സന്ദീപ് വാര്യര്‍ എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാലിനേയും കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയേയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഏത് പദവി തന്നാലും സ്വീകരിക്കുമെന്നും സജീവ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങേണ്ടതിനാല്‍ […]
Read more

മുഡ അഴിമതി കര്‍ണ്ണാടക മുഖ്യന്‍ അഴിയെണ്ണുമോ ?

കുറച്ചുകാലമായി ഇ ഡി കര്‍ണ്ണാടകയില്‍ ചുറ്റിത്തിരിയുകയാണ്. ബി ജെ പിയുടെ അടുത്ത ടാര്‍ജറ്റായ കര്‍ണാടകയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ബി ജെ പി ഒരുക്കുന്ന കെണിയില്‍ കര്‍ണ്ണാടക മുഖ്യന്‍ വീഴുമോ ഇല്ലയോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. കര്‍ണ്ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയെ അഴിക്കുള്ളിലാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇ ഡി. ജാര്‍ഖണ്ഡില്‍ ഷിബു സോറനേയും ഡല്‍ഹിയില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനേയും കരുക്കിയ അതേ ഇ ഡിയാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ തമ്പനിച്ചിരിക്കുന്നത് എന്നത് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നുമുണ്ട്. സിദ്ദരാമയ്യയുടെ […]
Read more

സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix