Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പി ആർ കൊണ്ട് മാത്രം ജീവിക്കുന്ന ഗണേശൻ മന്ത്രി

പി ആർ ഗിമ്മിക്കുകൾ കൊണ്ട് മുഖം മിനുക്കുന്ന ഒട്ടേറെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉണ്ട്. അവർക്കിടയിൽ പിആർ കൊണ്ടും മാത്രം ജീവിക്കുന്ന ഗണേഷ് കുമാർ മന്ത്രി വ്യത്യസ്തനാണ്. താൻ എവിടേക്ക് പോകുമ്പോഴും യൂട്യൂബ് ചാനലുകാരെ എങ്കിലും മന്ത്രി കൂടെ കൂട്ടാറുണ്ട്. ശരിക്കും ഈ കാലത്തൊന്നും തുടങ്ങിയതുമല്ല. തന്റെ അച്ഛന്റെ വഴിയെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളാണ് ഗണേഷ് കുമാർ. അച്ഛൻ പോലും പലയാവർത്തി തള്ളിപ്പറയുപ്പോഴും തന്റെ ഗിമ്മിക്കുകൾ കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് പത്തനാപുരത്തെ സേഫ് മണ്ഡലമാക്കി നിലനിർത്തുവാൻ ഗണേഷിന് കഴിഞ്ഞിട്ടുണ്ട്. […]
Read more

സിഎംആര്‍എല്‍ നൽകിയ കോടികളുടെ കോഴ ആര്‍ക്കാണെന്ന് വ്യക്തമായെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: സിഎംആര്‍എല്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ് ഐ ഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. എസ്എഫ് ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം […]
Read more

രാഹുല്‍ പിടിച്ചുതള്ളിയെന്ന് ബിജെപി, ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്‌തെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍. പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന് ബിജെപി ആരോപിച്ച് രംഗത്ത് വന്നു. പരിക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ഗാന്ധിയുടെ കൈയേറ്റത്തില്‍ ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജ്ജു ആരോപിച്ചു. സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി പോലീസില്‍ […]
Read more

റിപ്പോർട്ടറിന്റെ സ്വീകാര്യത ഇടിഞ്ഞുതന്നെ; കൈരളിയെ പിന്നിലാക്കി ജനം ടിവി

കൊച്ചി: കഴിഞ്ഞ ആഴ്ചയിലെ മലയാള ന്യൂസ് ചാനലുകളുടെ ബാർക് റേറ്റിംഗ് കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. കണക്കുകൾ പ്രകാരം 95.74 പോയിന്റോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തന്നെയാണ്. കഴിഞ്ഞ തവണ 93.74 ആയിരുന്നു ഏഷ്യാനെറ്റിന്റെ പോയിന്റ്. അതേസമയം ഏഷ്യാനെറ്റിന് തൊട്ടുപിന്നിൽ തന്നെ 77.99 പോയിന്റോടെ റിപ്പോർട്ടർ ടിവിയും ഉണ്ട്. കഴിഞ്ഞ തവണ 79.34 ആയിരുന്നു റിപ്പോർട്ടറിന്റെ പോയിന്റ്. കഴിഞ്ഞ ആഴ്ചത്തേക്കാൾ പോയിന്റ് നിരക്കിൽ റിപ്പോർട്ടർ പിന്നിലേക്കാണ് വന്നിരിക്കുന്നത്. മാനേജ്‌മെന്റ് നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ ഉള്‍പ്പെട്ട കേസുകളും […]
Read more

കായംകുളത്തൊരു ട്വിസ്റ്റുണ്ട്; യു പ്രതിഭ യുഡിഎഫിലേക്കോ…?

കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ആലപ്പുഴയുടെ ഭാഗമായ കായംകുളം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ട്വിസ്റ്റുണ്ടാകുമെന്ന് സൂചന. നിലവിൽ സ്ഥലം എംഎൽഎയും സിപിഎം വനിതാ നേതാവുമായ യു പ്രതിഭ കുറച്ചുനാളുകളായി സിപിഎമ്മുമായി അകൽച്ചയിലാണ്. പ്രാദേശിക നേതൃത്വവുമായി നിരവധി തവണ എംഎൽഎ കൊമ്പ് കോർത്തിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച പ്രതിഭയെ അടുത്ത തവണ പരിഗണിക്കാൻ സാധ്യതകൾ കുറവാണ്. അതുകൊണ്ടുതന്നെ നിർണായകമായ ഒരു തീരുമാനത്തിലേക്ക് അവർ കടന്നേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. മണ്ഡലത്തിൽ കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർത്ഥി […]
Read more

സമ്മേളന കാലം കഴിയുമ്പോൾ ആരൊക്കെ സിപിഎമ്മിൽ അവശേഷിക്കും..?

ബ്രാഞ്ച്, ലോക്കൽ, ഏരിയാ സമ്മേളനങ്ങൾക്ക് ശേഷം സിപിഎം അതിന്റെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. താഴെത്തട്ടിലെ സമ്മേളനങ്ങൾ പോലും വലിയ വിസ്ഫോടനങ്ങൾ ആയിരുന്നു സിപിഎമ്മിൽ സൃഷ്ടിച്ചത്. പലയിടങ്ങളിലും നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി. ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന നേതൃത്വത്തിനെതിരെയും സർക്കാരിനെതിരെയും ഗുരുതര വിമർശനങ്ങളാണ് ഉയർന്നത്. തുടർച്ചയായി ഭരണത്തിൽ തുടരുന്നതിന്റെ പ്രശ്നങ്ങൾ സിപിഎമ്മിനെ ആഴത്തിൽ ബാധിക്കുന്നുണ്ട്. സർക്കാരിന്റെ ചെയ്തികളിലും നേതൃത്വത്തിന്റെ നിലപാടുകളിലും മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ വിരുദ്ധ അഭിപ്രായമാണുള്ളത്. എന്നാൽ പിണറായി വിജയൻ […]
Read more

കെ ബാബുവിന് വിശ്രമം; തൃപ്പൂണിത്തുറയിൽ പിഷാരടി…?

കൊച്ചി: എറണാകുളം ജില്ല പൊതുവേ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ്. ഭൂരിഭാഗം നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് എംഎൽഎമാരായി വിജയിച്ച് കയറിയത്. ചില മണ്ഡലങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ടെങ്കിലും അനായസം കോൺഗ്രസിന് തന്നെ തിരികെ പിടിക്കുവാൻ കഴിയുന്നതും ആണ്. കഴിഞ്ഞതവണ എല്ലാവരും ഉറ്റുനോക്കിയ രാഷ്ട്രീയ പോരാട്ടം ആയിരുന്നു തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്നത്. സിറ്റിംഗ് എംഎൽഎ ആയ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ എം സ്വരാജിനെ പരാജയപ്പെടുത്തി മുൻ എംഎൽഎ കെ ബാബു മണ്ഡലത്തിൽ […]
Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എട്ട് പേജുകളുള്ള ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ […]
Read more

സ്വപ്നലോകത്തെ ‘ചാണ്ടി ഉമ്മൻ’

കൊച്ചി: ഉമ്മൻചാണ്ടി എന്ന നേതാവ് രാഷ്ട്രീയ കേരളത്തിൽ സമാനതകളില്ലാത്ത നേത്രപാടവത്തിന്റെയും ജനകീയതയുടെയും ഉത്തമ ഉദാഹരണം ആയിരുന്നു. എല്ലാവർക്കും സ്വീകാര്യനായ ഉമ്മൻചാണ്ടി നാട് അറിഞ്ഞ ജനസമ്പർക്ക നേതാവായിരുന്നു. അദ്ദേഹത്തിന്റെ ആകസ്മികമായ മരണം പോലും ഉമ്മൻചാണ്ടിയിലെ ജനകീയ നേതാവിനെ കൂടുതൽ തുറന്നു കാട്ടുന്നതും ആയിരുന്നു. ഉമ്മൻചാണ്ടിക്ക് പിൻഗാമിയായി സ്വയം പരിവേഷം ചമയുന്ന മകനും എംഎൽഎയും ആയ ചാണ്ടി ഉമ്മന് ഒരിക്കലും തന്റെ അപ്പയെ പോലെയല്ല. ആകുവാൻ എത്രകണ്ട് ശ്രമിച്ചാലും കഴിയില്ലെന്നും ചുരുങ്ങിയ നാളുകൾ കൊണ്ട് ഏവർക്കും മനസ്സിലായതുമാണ്. ശരിക്കും പറഞ്ഞാൽ […]
Read more

തണ്ണിമത്തൻ ചിത്രമുള്ള ബാഗുമായി പ്രിയങ്ക ഗാന്ധി; മുസ്ലിം പ്രീണനമെന്ന് ബിജെപി

ന്യൂഡൽഹി: പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി രംഗത്ത്. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്.പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. മുൻപും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix