മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ഗോവിന്ദൻ
തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തിനെതിരെ സിപിഎം ഒരിക്കലും വർഗീയമായ പരാമർശങ്ങൾ നടത്താറില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മലപ്പുറം ജനത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജമാഅത്തെ […]
Read more