Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ഗോവിന്ദൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തിനെതിരെ സിപിഎം ഒരിക്കലും വർഗീയമായ പരാമർശങ്ങൾ നടത്താറില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മലപ്പുറം ജനത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും ആശയതലത്തെക്കുറിച്ച് വിമർശനം ഉന്നയിച്ചതെന്ന് എം.വി. ഗോവിന്ദൻ വിശദീകരിച്ചു. അത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചുള്ള അഭിപ്രായമാണെന്നും മലപ്പുറം ജില്ലയെയോ അവിടുത്തെ ജനങ്ങളെയോ കുറിച്ചുള്ള നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തെയും സിപിഎം സ്വാഗതം ചെയ്തു. ഏത് പാർട്ടി ഭരിച്ച കാലത്തേതായാലും ഗ്യാനേഷ് കുമാറിനെതിരായ എല്ലാ കേസുകളും അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി. നന്ദകുമാർ മലപ്പുറത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണ് മലപ്പുറം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയായിരുന്നു പ്രസംഗം. പരാമർശം നന്ദകുമാർ ഇതുവരെ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് എം.വി. ഗോവിന്ദൻ പരാമർശം പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix