Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

ലോകകിരീടം ആർക്ക്? ഇന്ത്യ-ന്യൂസീലൻഡ് ഫൈനൽ ഇന്ന്

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും കിരീടത്തിനായി പോരാടുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ എട്ട് മത്സരങ്ങളിൽ ഏഴ് ജയങ്ങളോടെ ഫൈനലിലെത്തിയതാണ്. ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസൺ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത്ബുംറയുടെ കൃത്യമായ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. എന്നാൽ ഒരു വിശ്വസനീയമായ ആറാം ബൗളറുടെ അഭാവം ടീമിന് വെല്ലുവിളിയാകാമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. മറുവശത്ത് മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസീലൻഡ് എട്ട് മത്സരങ്ങളിൽ […]
Read more

ആദ്യ സെമി ഇന്ന്; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് […]
Read more

സഞ്ജു സാംസണിനെതിരെ വംശീയാധിക്ഷേപം; കടുത്ത നടപടിയെടുക്കണമെന്ന് കോൺഗ്രസ്

കൊൽക്കത്ത: വിൻഡീസിനെതിരെ ഗംഭീര ഇന്നിങ്‌സുമായി ഇന്ത്യയെ സെമിയിലെത്തിച്ച് ഹീറോ ആയി മാറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ടീമിനെ സഞ്ജുവിന്റെ ഒറ്റയാൾപോരാട്ടമാണ് കരകയറ്റിയത്. പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ ഒഴുകി. എന്നാൽ സാമൂഹികമാധ്യമത്തിലെ ഒരു പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒരു ഉപയോക്താവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിലായത്. വിൻഡീസിനെ തോൽപ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്‌സിനെ ചേർത്തും വംശീയചുവയോടെയാണ് ഇയാൾ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. അഭിനന്ദിച്ചാണ് പോസ്‌റ്റെങ്കിലും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. കോൺഗ്രസ് […]
Read more

യുദ്ധം ലോകകപ്പിന് പണി കൊടുക്കുമോ?; ഐസിസി പ്രതികരണം

‌ദുബായ്: ടി20 ലോകകപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നതിനിടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം സൂഷ്മമായി നീരിക്ഷിച്ചു വരുന്നതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മടക്ക യാത്ര സുരക്ഷിതമാക്കാനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ നടത്തിപ്പിനെ സംഘർഷം ബാധിച്ചിട്ടില്ലെന്നും ഐസിസി വ്യക്തമാക്കി. യാത്ര, ലജിസ്റ്റിക്സ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ടീമുകൾക്കായി പ്രത്യേക സംവിധാനം ഒരുക്കും. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കും. ഗൾഫ് […]
Read more

പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്; സെമി രണ്ടും ഇന്ത്യയിൽ

കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പാകിസ്താൻ പുറത്ത്. സൂപ്പർ എട്ടിലെ നിർണായകപോരാട്ടത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് തോൽപ്പിച്ചെങ്കിലും റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് തിരിച്ചടിയായത്. 213 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആറുവിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 212 റൺസാണെടുത്തത്. കുറഞ്ഞത് 65 റൺസിനെങ്കിലും ജയിച്ചാലേ പാകിസ്താൻ സെമിയിലെത്തൂ. അതായത് 147 റൺസിനെങ്കിലും ലങ്കയെ പുറത്താക്കണമായിരിന്നെങ്കിലും അത് 16-ാം ഓവറിൽ തന്നെ ശ്രീലങ്ക മറികടന്നു.
Read more

റിങ്കു സിം​ഗിന്റെ പിതാവ് മരിച്ചു; ടീം വിട്ട് താരം

നോയിഡ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛൻ ഖൻചന്ദ്ര സിംഗ് അന്തരിച്ചു. ക്യാൻസർ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് ടീമിൽ അംഗം ആയ റിങ്കു ചെന്നൈയിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ചു. കഴിഞ്ഞ മത്സരത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയ റിങ്കു അവസാന മത്സരത്തിൽ ടീമിലുണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടർ വിതരണക്കാരൻ ആയിരുന്ന ഖൻചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മകൻ രാജ്യത്തിന് […]
Read more

സിംബാബ്‌വെ തവിടുപൊടി; പക്ഷേ ഇനിയും പേടിക്കണം

ചെന്നൈ: ടി20 ലോകകപ്പിലെ ജീവൻമരണപ്പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ ഓപ്പണർ റയാൻ ബെന്നറ്റ് വെടിക്കെട്ട് അർധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റൺസകലെ സിംബാബ്‌വെ അടിതെറ്റി വീണു. ഇങ്ങനെ ജയിച്ചിട്ടും ഇന്ത്യക്ക് വെസ്റ്റിൻഡീസിന്റെ റൺറേറ്റ് മറികടക്കാനായില്ല എന്നതാണ് തിരിച്ചടി. 108 റൺസിന് മുകളിലുള്ള ജയം നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിൻറെ നെറ്റ് റൺറേറ്റ് മറികടക്കാനാവുമായിരുന്നു. സിംബാബ്‌വെ ടോട്ടൽ 148 റൺസിൽ ഒതുക്കിയിരുന്നെങ്കിൽ […]
Read more

ടോസ് വീണു, സഞ്ജു കളിക്കും; നെഞ്ചിടിപ്പോടെ ആരാധകർ

ചെന്നൈ: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ചിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ് എന്നതിനാൽ ആദ്യം ബാറ്റ് ചെയ്യുന്നത് തന്നെയാകും ഇന്ത്യക്ക് നല്ലത്. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഫിനിഷറായ റിങ്കു സിംഗും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോൾ മലയാളി താരം […]
Read more

ഇന്ന് ജീവന്മരണ പോര്: സഞ്ജു ഇറങ്ങിയേക്കും

ചെന്നൈ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ ചെപ്പോക്കിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ തോൽവിയോടെ ലോകകപ്പ് തന്നെ കൈവിട്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇന്ന് വേണ്ടത് അവിശ്വസനീയ ജയം. നെറ്റ് റൺറേറ്റിൽ പിന്നിൽ പോയ ടീം ഇന്ത്യ ചെപ്പൊക്കിൽ ഇറങ്ങുന്നത് മാറ്റം ഉറപ്പിച്ച്. ഇടം കയ്യൻമാർ നിറഞ്ഞ ടോപ് ഓർഡറിൽ അഴിച്ചുപണി ഉണ്ടായേക്കും. അഭിഷേകിനെ ഒഴിവാക്കാൻ വഴിയില്ല, അങ്ങനെ […]
Read more

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ് ആദ്യം ബാറ്റ്‌ചെയ്യുന്നതെങ്കിൽ സിംബാബ്‌വേയ്‌ക്കെതിരേ കുറഞ്ഞത് 77 റൺസിനെങ്കിലും ജയിക്കണം. ഇനി ചേസ് ചെയ്യുകയാണെങ്കിൽ ഇന്ത്യക്ക് കടുപ്പമാണ്. സിംബാബ്‌വേ 150 റൺസെടുത്താൽ കുറഞ്ഞത് 13-ാം ഓവറിൽ തന്നെ ലക്ഷ്യം മറികടക്കണം. സിംബാബ്‌വേ 180 റൺസെടുത്താൽ 14ആം ഓവറിന്റെ അവസാന പന്തിലെങ്കിലും ജയിക്കണം. ഓസ്ട്രേലിയയേയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix