Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: cricket

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്. കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗിന് സമ്മാനമായി ലഭിച്ച ടാറ്റാ കര്‍വ്വ് കാര്‍ ഒടുവില്‍ വൈഭവിന് സ്വന്തം. 2025 ഐപിഎല്ലിലെ ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ’ പുരസ്‌കാരത്തിന് അര്‍ഹമായതോടെയാണ് 22 ലക്ഷം രൂപ വിലവരുന്ന ടാറ്റ കർവ്വ് വൈഭവിന് സമ്മാനമായി ലഭിച്ചത്. […]
Read more

സഞ്ജൂ മടങ്ങിവരൂ… മുറവിളി ഉയരുന്നു

ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് സമ്മർദത്തിലായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കെതിരെ നാല് കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സെമിയിൽ എത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് നിലവിൽ ഇന്ത്യ. അഭിഷേക് ശർമ്മ അമ്പേ പരാജയമായപ്പോൾ തിലക് വർമയും സൂര്യകുമാർ യാദവുമെല്ലാം മെല്ലെപോക്കിന്റെ പേരിലും പഴി കേൾക്കുകയാണ്. ഒപ്പം ആരെയെങ്കിലും മാറ്റി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന മുറവിളിയും ആരാധകരുടേയും മുൻ താരങ്ങളുടേയും ഭാ​ഗത്ത് നിന്ന് ഉയരുന്നുണ്ട്. ഒരു മത്സരം മാത്രമാണ് സഞ്ജു കളിച്ചതെങ്കിലും മോശമല്ലാത്ത സ്ട്രെക്ക് […]
Read more

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ വിൻഡീസ് ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമായി. ഇനി ഇന്ത്യക്ക് സെമി കളിക്കണമെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും പടുകൂറ്റൻ ജയം നേടിയേ തീരു എന്ന അവസ്ഥയാണ്. വിന്‍ഡീസിന്റെ നെറ്റ് റണ്‍റേറ്റ് നിലവില്‍ +5.350. ദക്ഷിണാഫ്രിക്കയുടേത് +3.800. ഇന്ത്യക്കാവട്ടെ -3.800. അതായത്, ഇനി അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ […]
Read more

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ 76 റൺസിനായിരുന്നു കീഴടങ്ങൽ. ഇതോടെ ലോകകപ്പിൽ മുന്നോട്ടുള്ള യാത്ര ആതിഥേയർക്ക് കടുപ്പമുള്ളതാകും. വരും മത്സരങ്ങളിൽ രണ്ടും ജയിച്ചാലും സെമി ഉറപ്പിക്കാനാവാത്ത അവസ്ഥ. എന്താണ് തോൽവിക്ക് പിന്നിലെ കാരണങ്ങളെന്ന് തലപുകയ്ക്കുകയാണ് മാനേജ്മെന്റും ആരാധകരും. ടീം സെലക്ഷൻ മുതൽ മൈതാനത്തെ തീരുമാനങ്ങൾ വരെ പിഴച്ചു. […]
Read more

ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ നഷ്ടം 4500 കോടി

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ – പാകിസ്താൻ മത്സരം അത്തരത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ വെറുമൊരു മത്സരം മാത്രമല്ല. ടൂർണമെന്റിന്റെ തന്നെ സാമ്പത്തിക സ്ഥിതി നിർണയിക്കുന്നതിലടക്കം ഈ മത്സരത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ-പാക് മത്സരത്തിന്റെ മൂല്യം ഏകദേശം 500 ദശലക്ഷം ഡോളറിന്റേതാണ്. അതായത് ഏകദേശം 4500 കോടി ഇന്ത്യൻ രൂപ. ലോകത്തെ ഏത് ടൂർണമെന്റിലെയും മത്സരങ്ങളേക്കാൾ പതിന്മടങ്ങ് വരുമാനമാണ് ഓരോ ഇന്ത്യ-പാക് മത്സരത്തിലൂടെയും സമ്പാദിക്കാൻ സാധിക്കുന്നത്. ഇന്ത്യ-പാക് മത്സരങ്ങൾക്കിടയിലെ 10 സെക്കൻഡ് പരസ്യത്തിന് മാത്രം 25 മുതൽ 40 […]
Read more

ഗിൽ ആശുപത്രിയിൽ, ഒന്നാം ടെസ്റ്റിൽ തുടർന്ന് കളിക്കാനില്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍. ബിസിസിഐയാണ് താരവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് നിലവിൽ പുറത്തുവിട്ടത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ പരിക്കേറ്റ ഗില്ലിന് തുടര്‍ന്ന് മത്സരത്തില്‍ കളിക്കാനാകില്ലെന്നും ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. താരത്തെ അന്നുതന്നെ പരിശോധനയ്ക്കായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ഹോസ്പിറ്റലില്‍ നിരീക്ഷണത്തിലാണ്. മത്സരത്തില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ സാധിക്കില്ല. അദ്ദേഹം […]
Read more

പരിക്കേറ്റ ഗിൽ തിരിച്ചെത്തിയില്ല; നിർണായക അപ്ഡേറ്റുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ […]
Read more

“ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവരുത്”; മുൻ സെലക്ടർക്ക് നേരെ ലൈംഗികാതിക്രമം ആരോപിച്ച് വനിതാ താരം

മെൽബൺ: 2022 ലോകകപ്പിനിടെ ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണങ്ങൾ. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, നിലവിൽ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു […]
Read more

ജയ് ഇന്ത്യ; ഏഷ്യ കപ്പില്‍ അനായാസ ജയവുമായി സൂര്യകുമാര്‍ യാദവും സംഘവും

ദുബായ്: സമീപകാല ക്രിക്കറ്റില്‍ ഇന്ത്യക്ക് പോന്ന എതിരാളികളല്ല തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് പാകിസ്ഥാന്‍. ഏഷ്യകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിലംതൊടീക്കാതെയാണ് പച്ചപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 15. 5ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ജയം എളുപ്പമാക്കി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. […]
Read more

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം

ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിന് ഇന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞു വീഴ്ത്തി 9 വിക്കറ്റിന്റെ വമ്പൻ ജയമാണ് ഇന്ത്യ നേടിയത്. ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും. ടീം ഇന്ത്യ കണക്കിലും കരുത്തിലും പാകിസ്താനെക്കാൾ ബഹുദൂരം മുന്നിലാണ്. ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix