Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യ; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കിരീടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ ഇന്നിംഗ്സ് 159 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം കിരീടമാണിത്. 2007ലും 2024ലും ഇന്ത്യ കിരീടം നേടിയിരുന്നു.

വലിയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് മത്സരത്തില്‍ ഒരുഘട്ടത്തിലും പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഫിന്‍ അലന്‍ 9 റണ്‍സിനും രചിന്‍ രവീന്ദ്ര 1 റണ്‍സിനും ഗ്ലെന്‍ ഫിലിപ്സ് 5 റണ്‍സിനും മാര്‍ക് ചാപ്മാന്‍ 3 റണ്‍സിനും പുറത്തായി. ടിം സൈഫേര്‍ട്ട് 26 പന്തില്‍ 52 റണ്‍സ് നേടി അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. മിച്ചല്‍ സാന്റ്‌നര്‍ 43 റണ്‍സും ഡാരില്‍ മിച്ചല്‍ 17 റണ്‍സും നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

അതിനു മുമ്പ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും സഞ്ജു സാംസണും മികച്ച തുടക്കം നല്‍കി. അഭിഷേക് 21 പന്തില്‍ 52 റണ്‍സും സഞ്ജു 46 പന്തില്‍ 89 റണ്‍സും നേടി.

മൂന്നാമനായി എത്തിയ ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സ് നേടി ആക്രമണാത്മകമായി കളിച്ചു. സഞ്ജുവിനൊപ്പം 105 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. പിന്നീട് ശിവം ദൂബെ അവസാന ഓവറില്‍ വേഗത്തില്‍ റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ 250 കടത്താന്‍ സഹായിച്ചു.ദൂബെ 8 പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ജിമ്മി നീഷം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Recent News

Advertisement
WhiteswanTV Footer