Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Crim

19കാരിയെ ഭർതൃവീടിനരികിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംരോഹയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുഷ്‌പേന്ദ്രി ദേവി (19) എന്ന യുവതിയെയാണ് ചൊവ്വാഴ്ച രാത്രി ഭർതൃഗൃഹത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം സ്ത്രീധന കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃകുടുംബവും പുഷ്‌പേന്ദ്രിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. മരിക്കുന്നതിന് തൊട്ടുമുമ്പ് പുഷ്‌പേന്ദ്രി പിതാവായ ബൽബീർ സിങ്ങിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും, “അച്ഛാ, അവർ എന്നെ കൊല്ലും” എന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അപേക്ഷിച്ചിരുന്നുവെന്നും […]
Read more

വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കത്തിക്കുത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ താഴെയങ്ങാടി ബെവ്‌കോ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ചാണ് റിയാസിന് കുത്തേറ്റത്. ദേഹത്ത് ഏഴോളം മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിയാസിൻ്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വയനാട് പുൽപള്ളിയിലേക്ക് കൊണ്ടുവരും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix