Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

അലുവ അതുൽ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കൊല്ലം: ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യപ്രതിയായിരുന്ന അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തി. അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ പുതിയകാവ് പെട്രോൾ പമ്പിന് സമീപത്തും പ്രതികൾ ഗൂഢാലോചന നടത്തിയ കൊട്ടാരക്കര വാളകത്തെ ക്വാറിയിലുമാണ് പ്രതികളെയെത്തിച്ച് തെളിവെടുപ്പുനടത്തിയത്. രണ്ട് സംഘങ്ങളായി വേർതിരിച്ചാണ് പ്രതികളെ തെളിവെടുപ്പിനുകൊണ്ടുവന്നത്. കൊലപാതകത്തിൽ നേരിട്ടുപങ്കെടുത്ത കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ വിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), […]
Read more

സെമിത്തേരിയിൽ ലഹരി ഉപയോഗം, റീൽസ് ചിത്രീകരണം; യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തരാകാൻ യുവാക്കളുടെ സാഹസികത. ഇൻസ്റ്റഗ്രാമിൽ റീൽസ് വൈറലായതോടെ നാട്ടിൽ നിൽക്കാൻ കഴിയാതെ യുവാക്കൾ നാടുവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഏകദേശം 2.30ഓടെയായിരുന്നു സംഭവം. നഗരപരിസരത്തെ ഒരു പള്ളിയുടെ സെമിത്തേരിയിലാണ് നാല് യുവാക്കൾ എത്തിയത്. അവർ മതിൽ ചാടിക്കടന്ന് അകത്ത് കയറി കല്ലറകളുടെ മുകളിൽ ഇരുന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പാട്ടുപാടി നൃത്തം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസ് ആയി പങ്കുവച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സെമിത്തേരിയിലെ സിസിടിവി ക്യാമറയിൽ […]
Read more

കണ്ണൂരിൽ വിദേശ മദ്യംശേഖരം കട്ടിലിനിടിയിലെ അറയിൽ നിന്ന് പിടിച്ചെടുത്തു

ഇരിട്ടി: തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ ഒളിപ്പിച്ച വിദേശ മദ്യശേഖരം പിടികൂടി. കച്ചേരിക്കടവിൽ വടയാറ്റുകുന്നേൽ ജിജി (45)യെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ പ്രത്യേക അറ ഉണ്ടാക്കി മദ്യം സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. 14.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും വിൽപ്പനയിൽ നിന്നുള്ള 23,750 രൂപയും പൊലീസ് പിടിച്ചെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെയും ഇരിട്ടി ഡിവൈഎസ്പി രാജേഷിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പരിശോധന […]
Read more

കാമുകിക്കായി ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവും കൂട്ടാളികളും പിടിയിൽ

മുംബൈ: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മൂന്ന് കൂട്ടാളികളും പിടിയിൽ. ഒന്നര വർഷത്തിന് ശേഷമാണ് സകറാം ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ താമസിച്ചിരുന്ന സകറാം, ഡിംപിൾ ചൗധരി എന്ന യുവതിയുമായി ബന്ധത്തിലായിരുന്നു. അവരോടൊപ്പം ജീവിക്കാൻ ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ ഇയാൾ തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, 6.7 ലക്ഷം രൂപ നൽകി സുഹൃത്തിനോട് കൊലപാതകം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തും മറ്റ് രണ്ടുപേരും […]
Read more

ഓഖ–എറണാകുളം എക്സ്പ്രസിൽ 10 വയസ്സുകാരിയോട് അതിക്രമം; ബെഡ് റോൾ ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം. സംഭവത്തിൽ ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശിയായ നൻഹക്കുവിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാൻ ഇറങ്ങിയ സമയത്താണ് പ്രതി കുട്ടിയുടെ സമീപത്ത് എത്തി മോശമായി പെരുമാറിയത്. അമ്മ തിരികെ എത്തിയപ്പോൾ കുട്ടി സംഭവം അറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. […]
Read more

കണ്ണൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് സംഭവം. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്തായിരുന്നു കവർച്ച നടന്നത്. ചൊവ്വാഴ്ച വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. വീടിന്റെ പിൻവശത്തെ കിണറിനോട് ചേർന്ന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് അലമാരകൾ കുത്തിത്തുറന്ന് സ്വർണം കവർന്നെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Read more

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ കസ്‌റ്റഡിയിൽ വാങ്ങില്ല

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ലെന്ന് അറിയിച്ചു. ഇനി തെളിവെടുപ്പിന് ആവശ്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. നെടുമങ്ങാട് വനം കോടതി ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 28നായിരുന്നു ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. പിന്നീട് ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തെങ്കിലും […]
Read more

കള്ളുഷാപ്പിൽ വന്യജീവിയെ സ്‌പെഷ്യൽ കറിവച്ച രണ്ടുപേർ പിടിയിൽ

പാലക്കാട്: കള്ളുഷാപ്പിൽ കീരിയിറച്ചി കറി വച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. മമ്പാട് കള്ളുഷാപ്പിൽ നടന്ന പരിശോധനയിൽ കീരിയിറച്ചി കണ്ടെത്തി. ആലത്തൂർ റേഞ്ച് ഓഫീസർ എൻ. സുബൈറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. വടക്കഞ്ചേരി സെക്ഷൻ റേഞ്ച് ഓഫീസർ സലീമിന്റെ നേതൃത്വത്തിൽ ഷാപ്പിൽ പരിശോധന നടത്തി ഇറച്ചി പിടിച്ചെടുത്തു. കീരിയെ കെണിവച്ച് പിടികൂടിയ ആളും ഷാപ്പിലെ സഹായിയും ചേർന്നാണ് ഇറച്ചി വിൽപ്പന […]
Read more

നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് പൊട്ടിച്ചു. സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫ് ആണ് പിടിയിലായത്. ചേങ്കോട്ടുകോണം സ്വദേശിനിയായ അറഫ നജുമുദീനാണ് പരിക്കേറ്റത്. ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് രണ്ട് ആഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ ആസിഫ് അറഫയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം 17ന് അറഫ ഉമ്മയുടെ സഹോദരിയെ ഫോൺ ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ആസിഫ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി മുഖത്തടിക്കുകയും […]
Read more

സിപിഒ ദിവ്യശ്രീയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിധി 28-ന്

കണ്ണൂർ: വനിതാ സിവിൽ പോലീസ് ഓഫീസർ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിൽ വിധി മാർച്ച് 28ന് പ്രഖ്യാപിക്കും. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് മുമ്പാകെ വാദം പൂർത്തിയായി. ഭർത്താവ് കെ. രാജേഷ് (41) പെട്രോൾ ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ ദിവ്യശ്രീയുടെ അച്ഛൻ കെ. വാസുവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിൽ പ്രധാന തെളിവായി സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചു. ആയുധം വാങ്ങുന്നതും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവായി സമർപ്പിച്ചു. ആകെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix