Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ

കായംകുളം: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് സ്വദേശിയായ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ അനന്തു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. […]
Read more

ഉത്തർപ്രദേശ് മുൻ ഗ്രാമ മുഖ്യൻ കൊല്ലപ്പെട്ടു; കാമുകി പിടിയിൽ

ലക്‌നൗ: കാണാതായ ഉത്തർപ്രദേശ് മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് പ്രതാപ്ഗഡിലെ മുഷ്‌താഖ്‌ ഗുൽഷനാണ് കൊല്ലപ്പെട്ടത് . ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാതായത് . രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലക്ക് അടിയേറ്റതാണ് മരണ കാരണം .കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ […]
Read more

കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിലെ കളമശേരിയിൽ യുവതിയെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. അട്ടപ്പാടി സ്വദേശിയായ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ യുവതി ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോൾ സെന്റ് ജോസഫ് പള്ളിക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കളമശേരിയിൽ വാടകയ്ക്ക് താമസിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. പ്രതി പെൺകുട്ടിയുടെ തലയിൽ മുണ്ട് ഇട്ട് വലിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. […]
Read more

കൊല്ലത്ത് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം താമസിക്കുന്ന നന്ദനത്തിൽ നന്ദകുമാർ (45) എന്നയാളെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യ സിമി (40)യും പ്രായപൂർത്തിയാകാത്ത മകനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ പിടിച്ച് മുറ്റത്തേക്ക് തള്ളുകയും […]
Read more

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി മുഹമ്മദ് നിഹാൽ (22), ആലംകോട് സ്വദേശി കബീർ (28) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ വിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കബീർ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെ എടപ്പാളിൽ നിന്ന് മൂന്നുപേർ ചേർന്ന് കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയിരുന്നു. തുടർന്ന് കാറിനുള്ളിൽ […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വന്ദനയുടെ അമ്മ

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. വന്ദന ദാസ് കൊലപാതകക്കേസിൽ 30 വർഷം തടവ് അനുഭവിച്ചതിന് ശേഷം ജീവപര്യന്തം തടവ് എന്നതാണ് കോടതി വിധി. കോടതി വിധി കേൾക്കാൻ എത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് കണ്ണീർവീണ വാക്കുകളിൽ പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വാദിച്ചു. വന്ദനയുമായി […]
Read more

കോഴിക്കോട് കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് യാത്രക്കാരന്റെ മർദ്ദനം

കോഴിക്കോട്: ഹാൻസ് കൈവശം വെച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ഇതിന്റെ ദേഷ്യം തീർക്കാൻ യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം എം.എം. അഭിജിത്തി(43)നാണ് മർദനമേറ്റത്. വ്യാഴാഴ്ച രാവിലെ 7.20-നായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക്‌ വരുകയായിരുന്ന യാത്രക്കാരനാണ് കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ചത്. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ ബസ്സെത്തിയപ്പോൾ ഹാൻസ് കൈവശം വെച്ചതിന്‌ പിഴയൊടുക്കാൻ യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ, പിഴയടയ്ക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടയ്ക്കാൻ […]
Read more

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മായനാട് സ്വദേശി മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിക്കാൻ ഇയാളെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു. യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി ഇയാൾ കുട്ടിയോട് അതിക്രമം നടത്തിയെന്നാണ് പരാതി. വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് അവർ പോലീസിൽ പരാതി നൽകി. തുടർന്ന് ചേവായൂർ […]
Read more

ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്‌സ് ഓഫീസില്‍ വന്‍ തട്ടിപ്പ്; ഒരാള്‍ക്കെതിരെ കേസ്‌

കൊച്ചി: ഫെഫ്ക ആർട്ട് ഡയറക്ടർസ് യൂണിയൻ സ്റ്റാഫ് ആയിരുന്ന മരിയ ഫ്രാൻസിസ്( മേഴ്സി) ഒന്നേകാൽ കോടി രൂപയാണ് യൂണിയൻ ഓഫീസിൽ നിന്നും പണമായും അക്കൗണ്ട് വഴിയും തട്ടിയെടുത്തിരിക്കുന്നത്. യൂണിയൻ അംഗങ്ങൾ ലെവി, വെൽഫയർ ഇനത്തിൽ നൽകിയ പണമാണ് മരിയ തന്റെയും ബന്ധുക്കളുടെയും ജി പേ ക്യുആർ കോഡ് വ്യാജമായി ഓഫീസിൽ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തുകയുണ്ടായി. ഏകദേശം 13 വർഷക്കാലം ഓഫീസ് സ്റ്റാഫായി തുടർന്ന മരിയ യൂണിയൻ ഭാരവാഹികളുടെ വിശ്വാസം മുതലെടുത്താണ് ചൂഷണം നടത്തിയത്. അതിനാൽ തന്നെ […]
Read more

പ്രണയനൈരാശ്യം; വന്ദേഭാരതിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

ആലുവ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ യുവാവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശിയായ സുജിത് സുരേഷ് (19) ആണ് പിടിയിലായത്. വന്ദേഭാരത് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. രാവിലെ 7.15ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള അകപ്പറമ്പ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ യുവാവ് മൂന്ന് തവണ കല്ലെറിഞ്ഞതായി പോലീസ് പറഞ്ഞു. കല്ലെറിവിനെ തുടർന്ന് ട്രെയിന്റെ ചില്ലുകൾ തകർന്നു. പ്രണയനൈരാശ്യമാണ് സംഭവത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix