യൂസ്ഡ് കാർ ഷോറൂമിലേക്ക് പെട്രോൾ കുപ്പിയെറിഞ്ഞ് കത്തിക്കാൻ ശ്രമം
മൂവാറ്റുപുഴ: കൊച്ചി–ധനുഷ്‌കോടി ദേശീയ പാതയ്ക്ക് സമീപമുള്ള ഒരു യൂസ്ഡ് കാർ ഷോറൂമിൽ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞ് തീ വെക്കാൻ ശ്രമം നടന്നു. വാളകം മേക്കടമ്പ് മാർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിക്ക് സമീപം ഓലിക്കൽ അജി ചാക്കോയുടെ വീട്ടുമുറ്റത്ത് പ്രവർത്തിക്കുന്ന “മൈ കാർ” ഷോറൂമാണ് ലക്ഷ്യമാക്കിയത്. തീപിടിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷോറൂമിനോട് ചേർന്നുള്ള അജിയുടെ കേക്ക് ഷോപ്പിനും തീ വെക്കാൻ ശ്രമമുണ്ടായി. കടയുടെ ചില്ലുവാതിൽ തകർന്നതും കാബിനിന് ചെറിയ കേടുപാടുകളും സംഭവിച്ചു. […]
Read more