Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

CMRL- എക്‌സാലോജിക് കേസ്; ഹാജരാകുന്നതില്‍ സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ഇന്നെലെ രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. […]
Read more

കാഫിർ സ്ക്രീൻഷോട്ട് ആദ്യം എത്തിയത് ‘വടകര സ്ക്വാഡിൽ’

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ‘വടകര സ്ക്വാഡ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അഞ്ച് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണം സംഘം. ബുധനാഴ്ച വടകര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇവരുടെ ചോദ്യംചെയ്യൽ നടക്കും. നിലവിലെ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിലേക്കാണ് എത്തിയത്. ഇതിനകം മൂന്നു പേർ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, ‘അമ്പാടിമുക്ക് സഖാക്കൾ’ ഫെയ്‌സ്‌ബുക്ക് പേജിന്റെ അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ […]
Read more

20ഓളം ക്ഷേത്രങ്ങളിലെ ആഭരണങ്ങളുടെ കണക്കിൽ അപാകത; ദേവസ്വം തിരുവാഭരണ കമ്മീഷണർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രങ്ങളിലെ സ്വർണ-വെള്ളി ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അപാകതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണ കമ്മീഷണർ. പല ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള ഉരുപ്പടികൾ സബ് ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പട്ടികയിൽ ഇല്ലെന്ന് റിപ്പോർട്ട് പറയുന്നു. ശബരിമല സ്വർണ കൊള്ളക്ക് ശേഷം ക്ഷേത്രങ്ങളുടെ സ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത്. സബ് ഗ്രൂപ്പിലെ ഓരോ ക്ഷേത്രത്തിനും […]
Read more

മലപ്പുറത്ത് മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ പിടിയിൽ. ബസിന് ഓട്ടത്തിൽ അനാസ്ഥ തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ചൊവ്വാഴ്ച്ച 11.40-ഓടെ വലിയപറമ്പുവച്ച് ബസ് തടഞ്ഞ കോട്ടക്കൽ പോലീസ് ഡ്രൈവർ അബ്ദുല്‍ നാസറിനെ (60) പരിശോധനയ്ക്ക് വിധേയമാക്കി. ദേഹപരിശോധനയിൽ, ഡ്രൈവറുടെ അരയിൽ ഒളിപ്പിച്ച മദ്യക്കുപ്പിയും കണ്ടെടുത്തു. ഇയാൾക്കെതിരെ കേസെടുത്ത് ബസ് കസ്റ്റഡിയിൽ എടുത്തു. ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന എസ്ഐ എന്‍. രാംദാസ്, എഎസ്ഐ ഹബീബും സിപിഒ ബിനു […]
Read more

ടോൾ പ്ലാസ കടക്കാൻ വ്യാജ വാട്സാപ്പ് ഐഡി

കൊച്ചി: ദേശീയപാതയിലെ കുമ്പളം ടോൾ പ്ലാസയിലൂടെ പണമടയ്ക്കാതെ കടന്നുപോകാൻ വ്യാജ മൊബൈൽ ഐ.ഡി. കാർഡുകൾ ഉപയോഗിച്ച ഒരു യുവാവിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. പ്രദേശവാസിയായ ഒരു ബന്ധുവിന്റെ തിരിച്ചറിയൽ കാർഡിന്റെ ചിത്രം വാട്സാപ്പിലൂടെ ഫോണിലാക്കി ടോൾ ജീവനക്കാരെ പറ്റിക്കാൻ യുവാവ് ശ്രമിച്ചതായി അധികൃതർ പറയുന്നു.
Read more

‘ടാർഗറ്റ് തികച്ചില്ലെങ്കിൽ മർദ്ദനം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 14കാരൻ

ആലപ്പുഴ: ഹരിപ്പാട് പ്രദേശത്തെ ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപെട്ട 14കാരൻ നൽകിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇതേ തുടർന്ന് ശിശുക്ഷേമസമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുറത്തുവന്ന വിവരങ്ങൾ അത്യന്തം ഞെട്ടിക്കുന്നതാണെന്ന് സിഡബ്ല്യുസി ചെയർപേഴ്‌സൺ ഗീത പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയുടെ മൊഴി ശിശുക്ഷേമസമിതി രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം, ഈ ഭിക്ഷാടന സംഘം തമിഴ്‌നാട്ടിലെ അനാഥാലയങ്ങളിൽ നിന്നാണ് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തിൽ ഹോസ്റ്റല്‍ സൗകര്യത്തോടെയുള്ള ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം നൽകുമെന്നും അവകാശപ്പെടിയാണ് ഇവരെ കൈമാറുന്നത്. ഹരിപ്പാട് മേഖലയിലേയുള്ളതു മാത്രം […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്; വീണയ്ക്ക് കുരുക്കായി SFIO കണ്ടെത്തല്‍

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണക്ക് കുരുക്കായി സിഎഫ്‌ഐഒ കണ്ടെത്തൽ. റിപ്പോർട്ട് അനുസരിച്ച്, ഇല്ലാത്ത സേവനത്തിന് വീണ കൈപ്പറ്റിയത് വന്‍ തുകയാണെന്നാണ്. ഐ.ടി. കൺസൾട്ടന്റ് എന്ന പേരിൽ വീണയും എക്‌സാലോജിക് കമ്പനിയുമായി പ്രതിമാസം 8 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കണ്ടെത്തൽ. പ്രധാന കരാറായ അറ്റ്‌നാ ടെക്‌നോളജീസുമായുള്ള സിഎംആര്‍എല്‍ കരാറാണ് കേസിലെ നിർണായക ഘടകം. എക്‌സാലോജിക്കുമായുള്ള കരാർ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിഎംആര്‍എല്‍ അറ്റ്‌നാ ടെക്‌നോളജീസുമായി പുതിയ കരാറിൽ പങ്കെടുത്തത്.
Read more

കരിപ്പൂർ സ്വര്‍ണം പൊട്ടിക്കല്‍ കേസ്; അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം

കണ്ണൂര്‍: കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. കണ്ണൂര്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടിയെടുത്തതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമായിരിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം നാട്ടിലെത്തിക്കുക എന്നത് ലാഭകരമാണ്. ഇതാണ് സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാകാന്‍ കാരണമായിരിക്കുന്നത്. കരിപ്പൂരില്‍ അറസ്റ്റിലായ […]
Read more

ശാസ്താംകോട്ടയിൽ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം: ശാസ്താംകോട്ടയിലെ വേങ്ങയിൽ ടൂവീലർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിക്കൊലപ്പെടുത്തി. കോവൂർ സ്വദേശി ഷിബു (40) ആണ് മരിച്ചത്. വേങ്ങ മാമ്പുഴമുക്കിൽ ടൂവീലർ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഷിബു. മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഓട്ടോ ഡ്രൈവറായ ഉന്മേഷ് മുൻപും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രദേശത്ത് ഈ സംഭവം വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Read more

ബിജെപി കൗണ്‍സിലറുടെ അറസ്റ്റ്: പൊലീസുകാരെ ആക്രമിച്ചതിലും സുഗതനെതിരെ കേസ്

തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസുകാരെ ആക്രമിച്ചെന്ന ആരോപണത്തിലാണ് പുതിയ കേസ് എടുത്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. അതേസമയം, സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് തന്നെ മർദിച്ചുവെന്നും മുഖത്തടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. താലിമാല പൊട്ടിച്ചെടുത്തതായും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചതായും അശ്വതി പറഞ്ഞു. സുഗതൻ ഒളിവിലായിരുന്നില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix