അക്രമവും അനധികൃത പൊളിക്കലും തടയണം; കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളും അനധികൃത കെട്ടിട പൊളിക്കലുകളും തടയണമെന്ന് ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റൗണക് മുഖർജി (22) ആണ് ഹർജി നൽകിയത്. കേസ് മെയ് 12ന് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് നിയമവ്യവസ്ഥ തകരുകയും വ്യാപകമായ നശീകരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നതായി ഹർജിയിൽ ആരോപിക്കുന്നു. ഔദ്യോഗിക ഉത്തരവോ കോടതി നിർദേശമോ […]
Read more

