ജയചന്ദ്രനെ തോൽപിക്കാൻ സിപിഎം നേതാക്കൾ എത്തിയെന്ന ആരോപണം; തെളിവ് പുറത്തുവിടാൻ ഇബ്രാഹിംകുട്ടി കല്ലാറിനോട് സി.വി. വർഗീസ്
ഇടുക്കി: ഉടുമ്പൻചോലയിൽ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ തന്നെ സമീപിച്ചെന്ന കോൺഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎം നേതാക്കൾ സമീപിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെങ്കിൽ അത് പുറത്തുവിടാൻ ഇബ്രാഹിംകുട്ടി കല്ലാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം അണികളെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന അമാനുഷികനാണോ ഇബ്രാഹിംകുട്ടി കല്ലാറെന്ന് വർഗീസ് ചോദിച്ചു. ഇക്കാര്യത്തിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം നേതാക്കൾ തന്നെ സമീപിച്ചുവെന്നതിന് തെളിവായി ശബ്ദരേഖ […]
Read more