Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CyberAttack

എസ്ബിഐക്ക് നേരെ സൈബർ ആക്രമണം; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്നാണ് വിവരം. സംഭവം ബാങ്ക് സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം, വായ്പയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ചോർന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, വിവരച്ചോർച്ച ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. സൈബർ സുരക്ഷാ സംഭവങ്ങൾ നിരീക്ഷിക്കുന്ന […]
Read more

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 5 കോൺഗ്രസ് അനുഭാവികൾക്കെതിരെ കേസ്

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ. പ്രതികളായ രണ്ടു പേരുടെ പ്രൊഫൈൽ ഫോട്ടോ മുഖ്യമന്ത്രിക്കൊപ്പമുള്ളതായിരുന്നു. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ.സി. വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നത്. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം […]
Read more

ജിജോ ജോണിനെതിരായ സൈബർ ആക്രമണം വേദനാജനകം; കർശന നടപടിയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു മാധ്യമപ്രവർത്തകനെതിരെയോ ഏതെങ്കിലും മനുഷ്യനെതിരെയോ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ സാമൂഹിക സംസ്കാരത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖമുള്ളതും ഇല്ലാത്തതുമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പേരിലാണ് സംസാരിക്കുന്നതെന്നും സതീശൻ ചോദിച്ചു. ജിജോ ജോൺ മുൻപ് നൽകിയ അന്വേഷണാത്മക വാർത്തകളോടുള്ള വൈരാഗ്യമാണ് സൈബർ […]
Read more

ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ചുള്ള വിസ്മയയുടെ പോസ്റ്റ്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: നടൻ മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം. മകൾ വിസ്മയ മോഹൻലാൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് മോഹൻലാലിനെയും കുടുംബത്തെയും ലക്ഷ്യമിട്ട് അധിക്ഷേപ കമന്റുകൾ വ്യാപകമായത്. വിസ്മയയ്‌ക്കെതിരായ വിമർശനങ്ങൾക്കു പിന്നാലെയാണ് ആക്രമണം മോഹൻലാലിലേക്കും തിരിഞ്ഞത്. മകളെ വിമർശിച്ചും മോഹൻലാലിനെ ലക്ഷ്യമിട്ടും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിലും ചിലർ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച് വിസ്മയ പങ്കുവെച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix