കാലവര്‍ഷം കനക്കും;ഭൂതത്താന്‍കെട്ട് ബാരേജ് ഷട്ടറുകള്‍ ഇന്ന് തുറക്കും
കൊച്ചി: കാലാവര്‍ഷം ആരംഭിച്ചതിനാല്‍ ഭൂതത്താന്‍കെട്ട് ബാരേജ് ഷട്ടറുകള്‍ ഇന്ന് തുറക്കും. ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി പെരിയാര്‍ നദിയിലേയ്ക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരയില്‍ ഉള്ളവരും മറ്റ് ആവശ്യങ്ങള്‍ക്കായി നദിയില്‍നിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ […]
Read more