Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DamodaranNamboothiri

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അഞ്ച് തവണ അപേക്ഷ നൽകിയ ഇദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix