Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ബസുകൾക്കിടയിൽപെട്ട് പരിക്കേറ്റ യാത്രക്കാരാന് ദാരുണാന്ത്യം

കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

ആർസിബി വിജയാഘോഷ റാലിക്കിടെ രണ്ട് മരണം

ബെം​ഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് മറ്റൊരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്. Content: Two dead during RCB victory rally
Read more

ഭോപ്പാലില്‍ വിവാഹം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു

ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍മരിച്ചു.മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സിമന്റ് നിറച്ച ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും രണ്ട് പേര്‍ പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. മേഘ്നഗര്‍ തഹസിലിന് അടിയിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാന്‍. നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ […]
Read more

കോട്ടയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണര്‍കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയില്‍ മഹേഷിനെ കണ്ടെത്തിയത്. ബാറില്‍നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് മഹേഷിനെ കാറില്‍നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ […]
Read more

സ്കൂട്ടറിൽ പോകുന്നതിനിടെ വാക്കുതർക്കം; 45 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: 45 കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പ്രീത റോഡിലൂടെ ഇറങ്ങിയോടി. പിന്തുടര്‍ന്ന് ചെന്നാണ് ഭര്‍ത്താവ് സുരേഷ് കൊല നടത്തുന്നത്. കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള കുത്തേറ്റാണ് പ്രീത മരിക്കുന്നത്. സംഭവസ്ഥലത്തുള്ള വീട്ടുകാര്‍ പ്രീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സുരേഷ് […]
Read more

വയോധികന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിൽ വീണതാവാമെന്ന് സംശയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപം സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് പരപ്പനങ്ങാടി […]
Read more

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൈതപ്പൊയിലില്‍ നടന്ന വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായാണ് മരിച്ചത്. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് അപകടത്തിൽപെട്ടത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു.നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കോഴിക്കോട് ഉള്ള്യേരിയില്‍ ഒരാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനാണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹ സല്‍ക്കാരവീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്യോഷിച്ചിറങ്ങുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയാണ് നാട്ടുകാര്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ചെളിയിലും വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു, മൃതദേഹം. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം മൊടക്കല്ലൂര്‍ […]
Read more

വാക്കുതര്‍ക്കത്തില്‍ തുടങ്ങി കൊലപാതകത്തില്‍ കലാശിച്ച സംഭവം; കോടതി ശിക്ഷ വിധിച്ചു

വയനാട്: മൊബൈൽ ഫോണിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ കോൺക്രീറ്റ് കട്ടകൊണ്ട് അയൽവാസിയുടെ തലയ്ക്കടിച്ച കേസിൽ വിധി. വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. അയല്‍വാസി തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യുവാവിനെ കോടതി അഞ്ച് വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയില്‍ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വര്‍ഷം തടവിന് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി. […]
Read more

വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു

കോട്ടയം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥിയായ ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. കോട്ടയം ഒളശ്ശയിൽ ഇന്നലെ രാത്രിയിലാണ് അലൻ വെള്ളത്തിൽ വീണത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix