Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

മാറഡോണയുടെ മരണം; മെഡിക്കല്‍ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ നിര്‍ത്തിവെച്ചു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ മെഡിക്കല്‍ സംഘത്തിന് വീഴ്ചപറ്റിയിരുന്നു എന്ന കേ കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് കോടതി. ജഡ്ജിമാരില്‍ ഒരാളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. കേസ് സംബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ ജഡ്ജിയുടെ സാന്നിധ്യം പ്രതിഭാഗം വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതാണ് സംഭവമെന്നും അവര്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് സ്വയം പിന്മാറണമെന്നും പ്രതിഭാഗം വാദിച്ചു. കോടതിയില്‍ ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മറികടന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതെന്നും വക്കീല്‍മാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിചാരണ 27-ലേക്കു നീട്ടിയത്. തലച്ചോറിലെ […]
Read more

ചൂര മീന്‍ കറി കഴിച്ചു; ഛർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചു

കൊല്ലം: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മരിച്ച സ്വകാര്യ ബാങ്ക് ജീവനക്കാരി കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45)യാണ്. ഇന്നലെ വൈകിട്ടാണു സംഭവം.ഛര്‍ദ്ദിയെ തുടര്‍ന്ന് ദീപ്തിപ്രഭയും ഭര്‍ത്താവും മകനും ആശുപത്രിയില്‍ ചികിത്സ തേടി. ഭക്ഷ്യവിഷബാധ ആണെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീന്‍ കറിവച്ചു കഴിച്ചതിനെത്തുടര്‍ന്ന് ശ്യാംകുമാറിനും മകന്‍ അര്‍ജുന്‍ ശ്യാമിനും ഇന്നലെ രാവിലെ മുതല്‍ ഛര്‍ദി തുടങ്ങിയിരുന്നു. എന്നാല്‍, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു […]
Read more

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

തൃശ്ശൂർ: മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more

യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് നിതീഷിനെ ആക്രമിച്ചത് എന്നാണ് വിവരം. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനാണ് നിധീഷ്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്യോഷണം തുടരുമെന്ന് പോലീസ്. വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന […]
Read more

മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് എടത്വാ സ്വദേശി രോഹിത്

ആലപ്പുഴ: ആലപ്പുഴ എടത്വയിൽ മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി രോഹിത് സജീവാണ് മരിച്ചത്. രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് വെച്ചാണ് അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവിൻ്റെ തല തകർന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവല്ല ബിലിവേഴ്സ് സ്വകാര്യ മെഡിക്കൽ കോളേജ് […]
Read more

ബെംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു

ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ ഒരു മരണം. മഴയിൽ മതിൽ തകർന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കനത്ത മഴയിൽ ​ന​ഗരത്തിൽ വലിയ നാശനഷ്ട്ടമുണ്ടായി. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. അഞ്ച് മണി മുതൽ രണ്ട് മണി വരെ മഴ നീണ്ടു നിന്നു.
Read more

കെഎസ്ആര്‍ടിസി കണ്ടക്ടർ മരിച്ച നിലയിൽ; സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞതെന്ന് നിഗമനം

കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
Read more

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.
Read more

കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്ക് ആയി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറിൽ കളിക്കാനായി കയറി. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. മാതാപിതാക്കൾ കാര്യം അറിയാനും ഏറെ വൈകിയിരുന്നു.
Read more

മദ്യപാനത്തെ തുടര്‍ന്ന് വാക്കേറ്റം; കൊച്ചിയില്‍ അച്ഛനെ മകന്‍ തല്ലിക്കൊന്നു

കൊച്ചി: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അതിനിടയില്‍ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചതായി പൊലിസ് പറയുന്നു. പിതാവ് മരിച്ച വിവരം നാട്ടുകാരോട് ലൈജു തന്നെയാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് വിട്ടുനല്‍കി. പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix