Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

മലപ്പുറത്ത് നവവധു ജീവനൊടുക്കിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന്

മലപ്പുറം: മലപ്പുറം ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 18 കാരി ഷൈമ സിനിവറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. യുവതിയെ കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച നടന്ന നിക്കാഹിന് പിന്നാലെ വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് സംഭവം. വിവാഹത്തിന് യുവതിക്ക് താത്പര്യമില്ലായിരുന്നുവെന്നതാണ് പൊലീസ് പ്രാഥമിക നിഗമനം. ഷൈമയുടെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് 19 കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് […]
Read more

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള അന്തരിച്ചു

ദില്ലി: മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ചൗള നിരീക്ഷണത്തിലിരിക്കേ ഹൃദയാഘാതം മൂലമാണ് മരിച്ചത്. 1969-ലെ അരുണാചൽ പ്രദേശ്, ഗോവ, മിസോറം, യൂണിയൻ ടെറിട്ടറി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനം ആരംഭിച്ച ചൗള, 2005 മെയ് 16-നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 2009 ഏപ്രിൽ 20 വരെ ഈ സ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നത്. […]
Read more

കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. ഇവരുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. കുട്ടിയെ കൊല്ലപ്പെടുത്തിയ ശേഷം ഒളിമതല്‍ സ്വദേശി മിനി തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ ആര്‍ക്കും പങ്കില്ല എന്ന് വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്‍മഹത്യ കുറിപ്പിൽ പറയുന്നു . തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കുറിപ്പില്‍ പറയുന്നത്. മാവൂരിലാണ് മിനിയുടെ […]
Read more

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; അന്വേഷണത്തിൽ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ഇന്ന് രാവിലെ കാണാനില്ലെന്ന് മനസ്സിലായപ്പോൾ, കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചിരുന്നു പിന്നീട്, കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സംശയങ്ങളും ദുരൂഹതകളും നിലനിൽക്കുകയാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ പറഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ബന്ധുക്കളെ മുൻ നിർത്തിയാണ് അന്വേഷണം. പുറത്തു […]
Read more

തിക്കോടി ബീച്ചിൽ അപകടം; കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേ‍ർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അം​ഗ സംഘത്തിൽപ്പെട്ട അഞ്ചുപേർ തിരയിൽപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. അഞ്ചാമത്തെ ആൾ ചികത്സയിലാണ്.രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും കഴിഞ്ഞില്ല. നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Read more

തൊടുപുഴയില്‍ കാര്‍ കത്തി നശിച്ചു; ഒരാൾ മരിച്ചു

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ചു. കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബി എരപ്പനാലാണ് മരണപ്പെട്ടത്. കത്തികരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. റോഡിൽ നിന്നും പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാറിന് തീപിടിച്ചതുകണ്ട നാട്ടുകാർ, അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടസ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്.
Read more

ഫലങ്ങൾക്കൊപ്പം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

പാലക്കാട്: പാലക്കാട് ക്ഷേത്രചാരപ്രകാരം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. തൃത്താല പൊലീസാണ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജുവാണ് കാഞ്ഞിരക്കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായയാണ് കഴിച്ചത്. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ […]
Read more

ജമ്മു കശ്മീരിൽ 17 പേരുടെ മരണം; ‘അജ്ഞാതരോ​ഗം’ ഇല്ലെന്ന് കേന്ദ്രം, ജലസംഭരണിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

ശ്രീനഗര്‍: കഴിഞ്ഞ 45 ദിവസത്തിനിടെ ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. അതെസമയം സമീപത്തെ ജലസംഭരണിയിൽ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 14 കുട്ടികൾ അടക്കം മൂന്ന് കുടുംബത്തിലെ 17 പേരാണ് മരണപ്പെട്ടത്. ​ അജ്ഞാതരോ​ഗം ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസം​ഘം തള്ളിക്കളഞ്ഞു. വൈറസോ […]
Read more

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’; വിജയ രംഗരാജു അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിദ്ധിക്ക്- ലാല്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രം വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ എന്ന വില്ലന്‍ വേഷത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാണ് വിജയ രംഗരാജു.മഹാരാഷ്ട്ര സ്വദേശിയായ അദ്ധേഹം ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ്. രാജ്കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. ഇവിടെവെച്ചാണ് അന്ത്യം. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.വില്ലന്‍ വേഷത്തിലൂടെയാണ് തെലുങ്ക്, മലയാളം സിനിമകളില്‍ വിജയ രംഗരാജു […]
Read more

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. 2024 ൽ 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കിൽ പറയുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix