Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

വീട്ടുമുറ്റത്തു നിന്ന് മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു യുവതി മരിച്ചു

തൃശ്ശൂർ: തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്ന (28 ) യാണ് മരിച്ചത്. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പ് കടിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ […]
Read more

ഇടുക്കിയിൽ സ്വര്‍ണക്കട ഉടമ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-ന്‌ നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്. കറണ്ട് പോയതിനെ തുടര്‍ന്ന് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടർന്നാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലിഫ്റ്റ് എത്തിയപ്പോഴായിരുന്നു സംഭവം. ലിഫ്റ്റ് പൊടുന്നനെ ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. സണ്ണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. അപകടം അറിഞ്ഞെത്തിയ […]
Read more

ആലപ്പുഴയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ഇരുവരും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് റോഡിൽ വെച്ചതിനുശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ ചിതറിപ്പോയി. പിന്നീട് മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ട്രെയിൽ യാത്ര തുടർന്നത്. മ‍ൃതദേഹം ആംബുലൻസിൽ ആശുപത്രിയിലേക്ക് […]
Read more

കാറ്റിലും മഴയിലും കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും ബജിക്കടയുടെ അടുത്ത് പോയി നിന്നത്. ശക്തമായ കാറ്റിൽ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. സമീപത്തെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ […]
Read more

കാർ ലോറിയിൽ ഇടിച്ച് അപകടം; 12 കാരന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ കാർ ലോറിയിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. മരിച്ചത് തെങ്കാശി സ്വദേശിയായ വിഘ്നേശ സന്ധ്യ (12). കോന്നിക്കും ചിറ്റൂർ മുക്കിനും മധ്യേ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച്ച രാതി 11.40 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മറ്റാർക്കും പരുക്കില്ല. തെങ്കാശിയിലേക്ക് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണം.
Read more

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 6 മരണം

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. സംസ്ഥാനത്തിതുവരെ കാലവര്‍ഷക്കെടുതിയില്‍ ആറുപേരാണ് മരിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും […]
Read more

വടകരയില്‍ തെങ്ങ് കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രിക്കാരന്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് യാത്രക്കാരന്‍ മരിച്ചു. വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ പവിത്രനെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

ആ​ന്ധ്ര​യി​ൽ മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ഴം കാ​ട്ടി പ്രലോഭിപ്പിച്ച് മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. 26 കാ​ര​നാ​യ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ളു​മാ​യി ഒ​രു ക​ല്യാ​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മൂ​ന്ന് വ​യ​സു​കാ​രി. ക​ല്യാ​ണ വീ​ടി​ന് മു​ന്നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പ്ര​തി അ​ടു​ത്തേ​ക്ക് വ​ന്ന​ത്. കൈയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വുകയായിരുന്നു. ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് പീ​ഡി​പ്പി​ച്ചു. പീ​ഡ​ന​ത്തി​നി​ടെ കു​ട്ടി മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഇ​യാ​ൾ […]
Read more

ഹോം നഴ്സിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അല്‍ഷിമേഴ്‌സ് രോഗി മരിച്ചു

പത്തനംതിട്ട: ഹോം നഴ്സിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്‌സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം മുമ്പാണ് ശശിധരന്‍ പിള്ള ഹോം നഴ്സിന്റെ മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. സിസിടിവി പരിശോധിച്ചപ്പോഴാണ് ശശിധരനെ വിഷ്ണു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. […]
Read more

കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: കഴിഞ്ഞ ശനിയാഴ്ച കൽപ്പറ്റ ടൗണിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്. കഴിഞ്ഞ ശനിയാഴ്ച കല്‍പ്പറ്റ ടൗണിൽ വച്ചായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സിഗ്നല്‍ ഇട്ട് റോഡിലേക്ക് കയറവെ പിറികിലൂടെയെത്തിയ കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer