Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. എരുമകുഴി സ്വദേശി ആരോമലാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുംവഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കായംകുളത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് മറ്റൊരു അപകടവും ഉണ്ടായി. കായംകുളം സ്വദേശി നബീഷയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് […]
Read more

മുന്‍മന്ത്രി സി.കെ.നാണുവിന്റെ ഭാര്യ പി.മാലതി അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ സി.കെ.നാണുവിന്റെ ഭാര്യ പി.മാലതി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതരായ പുന്നോളത്തില്‍ കണ്ണന്റെയും (ഇയ്യങ്കോട്) ചിരുതയുടെയും മകളാണ്. മക്കള്‍: സി.കെ.സുധീര്‍ കുമാര്‍, ഡോ. സി.കെ.സുശാന്ത്, പരേതയായ സുജിത. മരുമക്കള്‍: സ്മിത സുധീര്‍, ഡോ. ബിബിന സുശാന്ത്. സഹോദരങ്ങള്‍: പരേതനായ പി.കുമാരന്‍ (റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫിസര്‍, നാദാപുരം), കല്യാണി (വാണിമേല്‍), പി.നാണു (കക്കട്ടില്‍), ഇയ്യങ്കോട് കുഞ്ഞിരാമന്‍, വാസു (നാദാപുരം), ജാനു.
Read more

നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥി മരിച്ചു; സംഭവം കോട്ടയത്ത്

പള്ളിക്കത്തോട്: നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറി‍ഞ്ഞു വിദ്യാർഥി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണു മരിച്ചത്. ബുധൻ രാത്രി 8.15ന് ആണ് അപകടം. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം നടന്നത്. പള്ളിക്കത്തോടിനു സമീപം ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ […]
Read more

ബസുകൾക്കിടയിൽപെട്ട് പരിക്കേറ്റ യാത്രക്കാരാന് ദാരുണാന്ത്യം

കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

ആർസിബി വിജയാഘോഷ റാലിക്കിടെ രണ്ട് മരണം

ബെം​ഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷ റാലിക്കിടെ രണ്ട് മരണം. ശിവമൊഗ്ഗയിൽ ആർസിബി വിജയാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ റാലിക്കിടെ ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അഭിനന്ദൻ (21) എന്ന ആളാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബെലഗാവിയിൽ ആഘോഷത്തിനിടെ ഹൃദയാഘാതം ഉണ്ടായാണ് മറ്റൊരു യുവാവ് മരിച്ചത്. ബെലഗാവി മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്. Content: Two dead during RCB victory rally
Read more

ഭോപ്പാലില്‍ വിവാഹം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു

ഭോപ്പാല്‍: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍മരിച്ചു.മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. സിമന്റ് നിറച്ച ട്രെയിലര്‍ ട്രക്ക് വാനിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഒന്‍പത് പേര്‍ മരിക്കുകയും രണ്ട് പേര്‍ പരിക്കുകളുമായി ചികിത്സയില്‍ കഴിയുകയാണന്നും പൊലീസ് അറിയിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. മേഘ്നഗര്‍ തഹസിലിന് അടിയിലുള്ള സഞ്ജലി റെയില്‍വേ ക്രോസിംഗിന് സമീപമുള്ള താല്‍ക്കാലിക റോഡിലൂടെ സഞ്ചരിക്കുകയായിരുന്നു വാന്‍. നിര്‍മ്മാണത്തിലിരിക്കുന്ന റെയില്‍ […]
Read more

കോട്ടയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മണര്‍കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയില്‍ മഹേഷിനെ കണ്ടെത്തിയത്. ബാറില്‍നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് മഹേഷിനെ കാറില്‍നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ […]
Read more

സ്കൂട്ടറിൽ പോകുന്നതിനിടെ വാക്കുതർക്കം; 45 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: 45 കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പ്രീത റോഡിലൂടെ ഇറങ്ങിയോടി. പിന്തുടര്‍ന്ന് ചെന്നാണ് ഭര്‍ത്താവ് സുരേഷ് കൊല നടത്തുന്നത്. കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള കുത്തേറ്റാണ് പ്രീത മരിക്കുന്നത്. സംഭവസ്ഥലത്തുള്ള വീട്ടുകാര്‍ പ്രീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സുരേഷ് […]
Read more

വയോധികന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാതായത്. പുഴയിൽ വീണതാവാമെന്ന് സംശയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ സമീപം സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണതാകുമെന്ന സംശയത്തിൽ സ്ഥലത്ത് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് പരപ്പനങ്ങാടി അട്ട കുഴിങ്ങര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരമറിച്ചതിനെതുടർന്ന് പരപ്പനങ്ങാടി […]
Read more

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൈതപ്പൊയിലില്‍ നടന്ന വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായാണ് മരിച്ചത്. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് അപകടത്തിൽപെട്ടത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു.നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer