Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലാണ്. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. യുവാവിന്റെ ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും കുടുംബം തീരുമാനിച്ചിരുന്നു. എന്നാൽ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് […]
Read more

കാട്ടാന ആക്രമണം; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്ന പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. കാട്ടാന പ്രദേശത്ത് തുടരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിൽ കാര്യമായി രീതിയിൽ ചവിട്ടേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുമാരന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. […]
Read more

നവജാത ശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിൻ്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടെ 21 കാരി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിൻ്റെ തല നിലത്തടിച്ചത് ആകാമെന്നാണ് നിഗമനം. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. രക്തസ്രാവത്തെ തുടർന്ന് ഇന്നലെ […]
Read more

അത്തോളിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി സ്വദേശി രഹ്നയാണ്(40) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നത്തറ – തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് പരിക്കേറ്റത്. കഴിഞ്ഞ ജൂണ്‍ രണ്ടിന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കുന്നത്തറയിലെ റേഷന്‍കടയില്‍ നിന്നും അരി വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. അത്തോളി റോഡില്‍ നിന്നും തോരായി റോഡിലേക്ക് കടക്കുന്നതിനിടെ എതിരെയെത്തിയ ബുള്ളറ്റ്, രഹ്ന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതിയെ ആദ്യം […]
Read more

അച്ഛൻ വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വായിലിട്ട പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: പരാതിയുമായി അമ്മ

മെംഗളൂരു: അച്ഛൻ വലിച്ച് ഉപേക്ഷിച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. ജൂൺ 14ന് ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചു തുടങ്ങി. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കാസർകോട്: തളങ്കര മാലിക് ദിനാർ പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ബെംഗളൂരു സ്വദേശി ഫൈസാൻ (22) ആണ് മരിച്ചത്. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് മരിച്ച ഫൈസാൻ. ഫൈസാനോപ്പം മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം […]
Read more

കോഴിക്കോട്ട് കളിക്കുന്നതിനെ കാണാതായ മൂന്നര വയസ്സുകാരി മരിച്ചനിലയില്‍

കോഴിക്കോട്: അന്നശ്ശേരിയില്‍ മൂന്നര വയസ്സുകാരി തോട്ടില്‍ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ വീണ കുട്ടി ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ഒരു വർഷം മുമ്പ് വിവാഹം; യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആര്യനാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയനഗര്‍ വീട്ടുനമ്പര്‍ 9-ല്‍ അപര്‍ണ(24)യെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലുള്ളവർ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് അപര്‍ണയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പായിരുന്നു അപര്‍ണയുടെ വിവാഹം. ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനിയറായി ജോലിചെയ്യുകയാണ്. കുര്യാത്തി സ്വദേശി ശശിധരന്‍നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ. സഹോദരി: അശ്വതി. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്തു. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് […]
Read more

ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; ഏഴ് മരണം

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. കേദാർനാഥിൽനിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ അപകടത്തില്‍പ്പെട്ടത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. Content: Uttarakhand helicopter crash: Seven dead
Read more

Recent News

Advertisement
WhiteswanTV Footer