Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് അപകടത്തിൽപ്പെട്ടത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയടുത്തായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ […]
Read more

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ് (57) ആണ് മരിച്ചത്. ജോസഫ് പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്ക്ക് നടന്നു പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണത്തിന് കാരണം. കാഞ്ഞാര്‍ എസ്.ഐ ബൈജു. പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ […]
Read more

പാലക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കസബ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

ബെംഗളൂരുവിൽ വാഹനാപകടം; നാല് മരണം,16 പേർക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്. തിരുപ്പതി – ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്. കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.
Read more

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. പാലക്കാട് പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപെട്ടത്. ഒഴുക്കിൽപ്പെട്ട് 15 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകൾക്ക് അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ടീപോയ ഗ്ലാസ് പൊട്ടി വീണ് ദേഹത്ത് കുത്തിക്കയറി; 5 വയസുകാരൻ മരിച്ചു

കൊല്ലം: കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവമുണ്ടായത്. ചോര വാർന്ന് കിടന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ കുളിക്കുന്ന സമയത്താണ് അപകടമുണ്ടായത്. ടീപോയുടെ മുകളിലിട്ട ഗ്ലാസ് തുടയിൽ കുത്തിയറുകയായിരുന്നു. ചോരവാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മ കുളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് ചോരവാർന്ന് കിടക്കുന്ന എയ്ദനെ കണ്ടെത്തിയത്. ടീപോയ് നീക്കിയിട്ട് വാതിൽ […]
Read more

വീടിനു പിന്നിലെ മുറിയിൽ 16 കാരിയെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. വീടിനു പിന്നിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപാർവതി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.
Read more

കോളേജ് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാമുകന്‍ പിടിയില്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. അനന്തപുര്‍ ടൗണിലെ രാമകൃഷ്ണ കോളനിയില്‍ താമസിക്കുന്ന തന്മയിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ നരേഷിനെ പൊലീസ് പിടികൂടിയത്. ജൂണ്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ തന്മയിയും വിവാഹിതനായ നരേഷും തമ്മില്‍ ഒരുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. എന്നാല്‍, ഇതിനുപിന്നാലെ തന്നെ വിവാഹം കഴിക്കാന്‍ തന്മയി നരേഷിനെ നിര്‍ബന്ധിച്ചു. വിവാഹിതനായ നരേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയെ […]
Read more

പുകവലിച്ചതിന് പിതാവ് വഴക്ക് പറയുമെന്ന് പേടി; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കെയ്റോ: കീടനാശിനി കുടിച്ച് വിദ്യാർത്ഥി മരിച്ചു. ഈജിപ്തിലാണ് സംഭവം. സ്കൂള്‍ വിദ്യാർത്ഥിയാണ് മരിച്ചത്. പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് അധികൃതരുടെ റിപ്പോർട്ട്. കുട്ടി പുകവലിക്കുന്ന വിവരം പിതാവ് അറിഞ്ഞിരുന്നു. ഇത് പേടിച്ചാണ് ആത്മഹത്യയെന്നാണ് നിഗമനം. ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്‍റയിലെ ഷുബുര്‍ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇസ്ബത് ബകിറിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി, ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ടാന്‍റ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് ഗര്‍ബിയ സെക്യൂരിറ്റി മേധാവി മേജര്‍ […]
Read more

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

കായംകുളം : വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. കണ്ടല്ലൂര്‍ വടക്ക് പുതിയവിള മല്ലിക്കാട്ടുകടവ് പ്രദീപ് ഭവനത്തില്‍ അഭിനീത് (9) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം വീടിനു സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Read more

Recent News

Advertisement
WhiteswanTV Footer