Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ഇസ്ലാം മത പണ്ഡിതന്‍ മാണിയൂര്‍ അഹമ്മദ് മുസല്യാര്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മാണിയൂര്‍ അഹമ്മദ് മുസല്യാര്‍ (76) അന്തരിച്ചു. സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമയുടെയും മകനായി പുറത്തീല്‍ 1949 ജൂണ്‍ 19 നാണ് ജനിച്ചത്. മദ്രസ പഠനത്തിനു ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസല്യാരുടെ ശിക്ഷണത്തില്‍ […]
Read more

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: കിടപ്പു മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്‌ക്കൂള്‍ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛന്‍ മണികണ്ഠനാണ് ആണിയില്‍ കുരുങ്ങിയ നിലയില്‍ ധ്വനിതിനെ ആദ്യം കണ്ടത്. കഴുത്തിൽ ഷർട്ട് വലിഞ്ഞ് […]
Read more

ഇടപെടലുകള്‍ ഫലം കണ്ടു; ഷാനറ്റിനെ യാത്രയാക്കാന്‍ അമ്മ ജിനുവിന് അവസരം ലഭിച്ചു

ഇടുക്കി: ഇടപെടലുകള്‍ ഫലം കണ്ടു, വാഹനാപകടത്തില്‍ മരിച്ച ഷാനറ്റിന് വിടചൊല്ലാന്‍ അമ്മ ജിനുവിന് അവസരം ലഭിച്ചു.കുവൈത്തില്‍ കുടുങ്ങിയ ജിനുവിന്റെ യാത്രാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇന്നു നെടുമ്പാശേരിയിലെത്തും.17ന് അണക്കര ചെല്ലാര്‍കോവിലില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ചാണ് ഷാനറ്റ് ഷൈജുമരിച്ചത്. കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന അമ്മ ജിനു എത്താത്തതിനാല്‍ ഷാനറ്റിന്റെ സംസ്‌കാരം നടന്നിരുന്നില്ല. കുവൈത്തില്‍ ജോലിക്കുപോയി തടങ്കലിലായ ജിനുവിന്റെ തിരിച്ചുവരവിനു കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും എംപിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും ഇടപെട്ടിരുന്നു. നാളെ ഉച്ചയ്ക്കു […]
Read more

പതിനഞ്ചു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Read more

പാലക്കാട് ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് ആംബുലന്‍സില്‍ ആദിവാസിയുവതി പ്രസവിച്ചു, കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തുംമുന്‍പ് കുഞ്ഞ് മരിച്ചെന്ന് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Read more

റീൽ കാണുന്നതിലെ തര്‍ക്കം; വടിവാൾകൊണ്ട്‌ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

മംഗളൂരു: സാമൂഹ്യ മാധ്യമത്തിൽ റീലുകൾ കാണുന്നതിലെ തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉഡുപ്പി ജില്ലയിലെ ശങ്കരനാരായണാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹൊസാമതയിലെ ഹിലിയാനയിലെ ഗണേഷ് പൂജാരി എന്നയാളാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. രേഖ സോഷ്യല്‍ മീഡിയ റീലുകൾ അമിതമായി കാണാറുണ്ടെന്നും ഇതുസംബന്ധിച്ച് ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ നേരത്തേ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പോലീസിന്റെ ഇടപെടലില്‍ ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കാമെന്ന് ഇരുവരും ഉറപ്പ് നല്‍കിയതുമാണ്. വ്യാഴാഴ്ച രാത്രി ഗണേഷ് […]
Read more

ജോലിക്കിടെ അപകടം, ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

പാലക്കാട്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈന്മാനാണ് സുധാകരൻ. കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കൊല്ലം:കൊല്ലത്ത് പിക്കപ് വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. കൊട്ടരക്കരക്കടുത്തുള്ള പൊലിക്കോട് ആനാടാണ് അപകടം നടന്നത്. സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സാബുവാണ് കാർ ഓടിച്ചിരുന്നത്. ഇത് എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാഹനം സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സാബു സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടൻ […]
Read more

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇതുവരെ മരണകാരണം വ്യക്തമല്ല. കാൽഗറി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി താന്യ ത്യാഗിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറലാണ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വിജയ് പാര്‍ക്ക് സ്വദേശിയാണ് താന്യ എന്നാണ് പുറത്തുവരുന്ന വിവരം. താനിയയുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കുന്നു. താന്യയുടെ മരണകാരണം […]
Read more

മക്കളെയുപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; കുടുംബത്തിലെ 4 പേർ ജീവനൊടുക്കി

ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ആത്മഹത്യചെയ്തത്. പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭർത്താവുമായി പിണങ്ങിയ പവിത്ര ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer