Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: death

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ആലത്തുരിൽ അ‍ർധരാത്രിയിൽ ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടിവീണ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. വണ്ടാഴി ഒലിക്കടവ് സ്വദേശി പൗലോസ്(60) ആണ് മരിച്ചത്. റോഡ് നിർമ്മാണ പ്രവൃത്തിക്കായി സ്ഥാപിച്ച സൂചന ബോർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടമുണ്ടായത്. റോഡിൽ വീണ പൗലോസിൻ്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.
Read more

ചെന്നൈയിൽ കാറപകടം; ഗർഭിണി ഉൾപ്പെടെ 2 മരണം

ചെന്നൈ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്.മരിച്ച ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ, മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാർ ഡ്രൈവറും […]
Read more

2 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാർ‍ഡിലെ അടുത്തുള്ള തോട്ടിൽ മൃതദേഹം പൊന്തിയ നിലയിൽ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്നങ്ങൾ മായക്കുണ്ടായിരുന്നതായി വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് […]
Read more

മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു: രണ്ട് പേര്‍ മരിച്ചു

ചെന്നൈ: മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. മധുര സ്വദേശി പത്മനാഭന്‍ (60), മകള്‍ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗര്‍ഭിണിയായിരുന്നു. വളകാപ്പു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.. ചൊവ്വാഴ്ച പുലര്‍ച്ചെ, മധുരവോയല്‍-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോള്‍ പമ്പില്‍നിന്ന് ഇറങ്ങിയ കാര്‍ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാര്‍ ഡ്രൈവറും ചികിത്സയിലാണ്. ഇടിച്ച കാറിന്റെ […]
Read more

കൊച്ചിയിൽ വീട്ടിൽ പ്രസവം; അസം സ്വദേശിനിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു

കൊച്ചി: അസം സ്വദേശിനിയായ യുവതി വീട്ടിൽ പ്രസവിച്ച ഇരട്ടക്കുട്ടികൾ മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ നിന്നുവന്ന മജിത കാത്തുവാണു (25) വാടക വീട്ടിൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. മാസം തികയാതെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് ആശാവർക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ആൺകുട്ടി മരിച്ചിരുന്നു. പെൺകുട്ടിക്കു ജീവൻ ഉണ്ടെന്നു കണ്ടതോടെ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ കോളജിൽ എത്തിച്ചു. തീവ്ര […]
Read more

മധുവിധു ആഘോഷത്തിനിടെ യുവാവ് മിന്നലേറ്റ് മരിച്ചു

ഫ്‌ലോറിഡ: മധുവിധു ആഘോഷത്തിന് ബീച്ചിലെത്തിയ യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ന്യൂ സ്മിര്‍നാ ബീച്ചില്‍ വച്ചാണ് യുവാവിന് മിന്നലേറ്റത്. കൊളറാഡോ സ്വദേശി ജേക്ക് റോസെന്‍ക്രാന്‍സ(29 )എന്ന യുവാവും ഭാര്യയുമാണ് ഹണിമൂണ്‍ ആഘോഷത്തിനായി ഫ്‌ലോറിഡയിലെത്തിയത്. മിന്നലേറ്റ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.
Read more

നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അച്ഛൻ മകളെ തല്ലിക്കൊന്നു

സാംഗ്ലി: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച സാധിക ബോൺസ്‌ലെ എന്ന വിദ്യാർത്ഥിനിയെ ആണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ദാരുണ സംഭവം. സ്കൂൾ അധ്യപകൻ കൂടിയായ ധോണ്ടിറാം ബോൺസ്‌ലെയാണ് സ്വന്തം മകളെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സാധിക. മോക് ടെസ്റ്റുകളിൽ കുറഞ്ഞ മാർക്ക് നേടിയതിൽ പിതാവ് രോഷാകുലനാവുകയായിരുന്നു. […]
Read more

ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവ് ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്ത് കാവ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കായലില്‍ മുങ്ങി മരിച്ചു

മലപ്പുറം: കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിങ്ങാവൂര്‍-മണ്ടകത്തില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ (13) ആണ് മരിച്ചത്. വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മിൻഹ. ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

തെങ്ങ് കയറാനെത്തിയ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍

കൊച്ചി: എളമക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. എളമക്കര കരുവേലിപ്പരമ്പില്‍ രാവിലെ തെങ്ങ് കയറാന്‍ എത്തിയതായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം തെങ്ങിനു മുകളില്‍ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Read more

Recent News

Advertisement
WhiteswanTV Footer