കോഴിക്കോട്: അന്നശ്ശേരിയില്‍ മൂന്നര വയസ്സുകാരി തോട്ടില്‍ വീണുമരിച്ചു. കൊളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്രയാണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തോട്ടില്‍ വീണ കുട്ടി ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. വീടിന് അര കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.




