മദ്യപാനത്തെ തുടര്‍ന്ന് വാക്കേറ്റം; കൊച്ചിയില്‍ അച്ഛനെ മകന്‍ തല്ലിക്കൊന്നു
കൊച്ചി: പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. പള്ളുരുത്തി സ്വദേശി ടി.ജി ജോണിയാണ് കൊല്ലപ്പെട്ടത്. ജോണിയുടെ മകന്‍ ലൈജു ആയുധം ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അതിനിടയില്‍ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാനും ലൈജു ശ്രമിച്ചതായി പൊലിസ് പറയുന്നു. പിതാവ് മരിച്ച വിവരം നാട്ടുകാരോട് ലൈജു തന്നെയാണ് പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് വിട്ടുനല്‍കി. പോസ്റ്റ്മാര്‍ട്ടത്തില്‍ ജോണിയുടെ വാരിയെല്ലിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി പരിക്കേറ്റതായി കണ്ടെത്തി. […]
Read more