തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,400 രൂപയാണ് നിലവിലെ വില. ഇന്ന് രാവിലെ ഇത് 1,12,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും ഉയർന്ന വില അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19-നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. വില കുറഞ്ഞത് ആഭരണവിപണിയിൽ ചെറിയ ആശ്വാസമായി കാണപ്പെടുന്നു.




