Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം. കെഎസ്ഇബിയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. വൈകിട്ട് 6 മുതൽ രാത്രി 12 വരെ അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തും. പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ഒഴിവാക്കണമെന്നും എയർ കണ്ടീഷണറുകളുടെ താപനില 24 മുതൽ 26 ഡിഗ്രി വരെ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

വൈദ്യുതി ആവശ്യകതയിൽ ഉണ്ടായ അപ്രതീക്ഷിത വർധനയാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി. സാധാരണ വർഷങ്ങളേക്കാൾ കൂടുതലാണ് ഇത്തവണ ആവശ്യകത ഉയർന്നത്. വൈകിട്ട് സമയങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും എസിയുടെ ഉപയോഗവും കൂടിയത്, കൂടാതെ പാചകവാതക ക്ഷാമത്തെ തുടർന്ന് ഇൻഡക്ഷൻ അടുക്കള ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതുമാണ് വൈദ്യുതി ആവശ്യകത ഉയരാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer