Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DEEPAK SUCIDE

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെത്തേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുട‍‍ർച്ചയായി ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത […]
Read more

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം ഷിംജിതയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചോദ്യാവലി തയ്യാറാക്കിയാണ് ഷിംജിതയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചത്. ഇക്കാര്യം ഉള്‍പ്പെടുത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ […]
Read more

ദീപക്കിന്റെ മരണം: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട് : സോഷ്യല്‍മീഡിയയിലെ വ്യാജപ്രചരണത്തെ തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍ കിട്ടിയ ഷിംജിതയെ മെഡിക്കല്‍ കോളേജ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലൈംഗിക ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ, സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വൈറലാകാനുള്ള ശ്രമമാണ് ഷിംജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്റെ […]
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു. ദീപക്കിന്റെ മരണത്തിൽ കുടുംബം […]
Read more

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഈ മാസം 6ന് പരിഗണിക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ജില്ല സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്. പൊലീസിന്‍റെ റിപ്പോര്‍ട്ട് കൂടി വേണം എന്ന ആവശ്യം കൂടി കോടതി ഉന്നയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കേസിന്‍റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിക്കുന്നത്. കേസിൽ ശാസ്ത്രീയമായ […]
Read more

ദീപക് ആത്മഹത്യ ചെയ്ത സംഭവം; ഷിംജിതയെ പൊലീസ് കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നൽകി

കോഴിക്കോട്: കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ആണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ വാദം. ഷിംജിതയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് കാര്യമായി പരിശോധിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. ബസിൽവെച്ച് […]
Read more

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ലൈം​ഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്കെതിരെ പൊലീസിൽ ഒരു പെൺകുട്ടി കൂടി പരാതി നൽകിയെന്ന് ദീപക്കിന്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെൺകുട്ടിയാണ് കണ്ണൂർ പൊലീസിൽ പരാതി നൽകിയത്. വീഡിയോയിൽ തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ദീപക്കിനെതിരെ പ്രചരിപ്പിച്ച വീഡിയോയിൽ ഈ പെൺകുട്ടിയുടെ ദൃശ്യവും ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17 നാണ് […]
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസിന്റെ പിടിയിലായത്. കേസെടുത്തതിന് ശേഷം ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുമുമ്പ് കേസിൽ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അതേസമയം, കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer