Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Department of Food Safety

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്: മാര്‍ഗനിര്‍ദ്ദേശം പുറത്ത്

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറിന്റെ മാര്‍ഗ നിര്‍ദേശം പുറത്ത്. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍ വ്യാപിക്കുന്നതിന് ഇത് കാരണമാകും. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഭക്ഷണം പൊതിയുന്നതിനും സംഭരിക്കുന്നതിനും ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
Read more

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയല്‍ മാത്രം; ഭക്ഷ്യസുരക്ഷാ വകുപ്പ്

തട്ടുകടകളുള്‍പ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങല്‍ ഉണ്ടാക്കുന്നതിനാലാണ് പുതിയ നിര്‍ദ്ദേശം. പത്രക്കടലാസുകളില്‍ ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയേറെയാണ്. കടകളില്‍ നിന്ന് എണ്ണ പലഹാരം പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് […]
Read more

Recent News

Advertisement
WhiteswanTV Footer