Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: deputy tehsildar

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക അനുവദിച്ചേക്കും

പത്തനംതിട്ട: കോന്നി തഹസില്‍ദാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം തത്തുല്യമായ മറ്റ് തസ്തിക അനുവദിക്കണമെന്ന എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭ്യര്‍ത്ഥന റവന്യൂവകുപ്പ് പരിഗണിച്ചേക്കും. പത്തനംതിട്ട കളക്ട്രേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തിക റവന്യൂ വകുപ്പ് മഞ്ജുഷയ്ക്ക് അനുവദിച്ചേക്കുമെന്നാണ് വിവരം. നിലവിലെ മാനസികാവസ്ഥയില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള തഹസില്‍ദാര്‍ ജോലി നിര്‍വ്വഹിക്കുക ബുദ്ധിമുട്ടാണെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. ദിവ്യയ്ക്ക് ജാമ്യം […]
Read more

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്നാണ് ചാലിബ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാലിബ് വീട്ടില്‍ തിരിച്ചെത്തിയത്. ബുധനാഴ്ച്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതാവുന്നത്. വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ […]
Read more

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാറിന്റെ ഫോണ്‍ ഓണായി

മലപ്പുറം: കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ചാലിബിന്റെ ഫോണ്‍ ഓണായി. രാവിലെ ഭാര്യയുടെ ഫോണ്‍ കോള്‍ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും മാനസിക പ്രയാസം മൂലമാണ് മാറി നിന്നതെന്നും പറഞ്ഞു. കൂടെ ആരുമില്ലെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങി വരാമെന്ന് ഭാര്യയ്ക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്. 38 മണിക്കൂറിന് ശേഷമാണ് ചാലിബിന്റെ ഫോണ്‍ ഓണായത്. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer