ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. 18കാരനായ കേതൻ ലാൽ എന്ന ദളിത് യുവാവിനെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. തെഹ്‌രി ഗാർഹ്വെൽ ജില്ലയിലെ ഖോൽഗാർഹ് ഗ്രാമത്തിലാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കേതൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവ് യശ്വീർ സിംഗ്, മുത്തശ്ശൻ വിദ്യ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കേതന്റെ കുടുംബവും നാട്ടുകാരും ആക്രമണത്തിൽ ഏർപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതികളെയും […]
Read more