സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Devaswom Board

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’: വി.എൻ വാസവൻ അസ്സൽ ഗീബൽസെന്ന് ജോബിൻ ജേക്കബ്

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിയുടെ […]
Read more

ദേവസ്വം മന്ത്രി രാജിവെക്കണമെന്ന ആവശ്യം; കെ.പി.സി.സി. നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: ദേവസ്വം വകുപ്പില്‍ നടക്കുന്ന അഴിമതി ആരോപിച്ചും, ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ‘അഴിമതി വിഴുങ്ങുന്ന മാപ്പിള ദേവസ്വം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് പിന്നില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ടും, നിയമനങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ചും, വിവിധ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി. ഈ ശക്തമായ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

ആറന്മുളയിൽ ദേവസ്വം ബോർഡിന്റെ പെയ്ഡ് സദ്യ ഒഴിവാക്കി

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസ്സദ്യ വിഭവങ്ങളോടെയുള്ള പെയ്ഡ് സദ്യ നൽകുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്മാറി. പള്ളിയോടസേവാസംഘത്തിന്റെ എതിർപ്പിനെത്തുടർന്നാണ് ബോർഡിന്റെ പിന്മാറ്റം. ഞായറാഴ്ച നടത്താനിരുന്ന സദ്യ റദ്ദാക്കിയതായും, 250 രൂപ മുൻകൂട്ടി നൽകി ബുക്കുചെയ്തവർക്ക് പണം തിരികെ നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു. വള്ളസ്സദ്യ ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി വെള്ളിയാഴ്ച പകൽ തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് പള്ളിയോടസേവാസംഘം ഭാരവാഹികളെ വിളിച്ചിരുന്നു. രാത്രിയോടെയാണ് സദ്യ നടത്തിപ്പിൽനിന്ന്ദേവസ്വം […]
Read more

ശബരിമലയിലെ ആസ്തിമൂല്യം പ്രസിദ്ധീകരിക്കുന്നത് സുരക്ഷാ ഭീഷണിയ്ക്ക് കാരണമാകുമെന്ന് ദേവസ്വംബോർഡ്

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആസ്തിമൂല്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് തിരിവിതാംകൂർ ദേവസ്വം ബോർഡ്. ഇത് പൊതുതാത്‌പര്യത്തിന് വിപരീതമാണെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി വിലയിരുത്തി അത് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് ഫയൽ ചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ആസ്തിമൂല്യം കൃത്യമായി രേഖപെടുത്തുന്നുണ്ടെന്നും നിയമപരമായി അധികാരമുള്ളവർ പരിശോധിക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. ഹർജി മേയ് 22-ന് വീണ്ടും പരിഗണിക്കും.
Read more

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം: പരാതിയുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണത്തിനെതിരെ ദേവസ്വം ബോര്‍ഡ് പോലീസിന് പരാതി നല്‍കി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു വ്യാജ സൈബര്‍ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്‌പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദര്‍ശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. പ്രചരിപ്പിക്കുന്നവര്‍ക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചു. ശബരിമലയില്‍ ഈ വര്‍ഷം ഭക്തരുടെ എണ്ണത്തില്‍ […]
Read more

ശബരിമല:കണ്ടെയ്നര്‍ ഫാക്ടറി ഈ വര്‍ഷം,നാണയം എണ്ണല്‍ യന്ത്രം ചിങ്ങത്തില്‍

ശബരിമലയില്‍ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.നാലു കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ ഈ വര്‍ഷം ഫാക്ടറി സ്ഥാപിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.നാണയം എണ്ണുന്നതിന് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളില്‍ ആദ്യത്തേത് ചിങ്ങത്തില്‍ സ്ഥാപിക്കും.തുടര്‍ന്ന് രണ്ട് യന്ത്രംകൂടി സ്ഥാപിക്കാനും തീരുമാനമായി. ചൂട് ഇനിയും കൂടും;പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് ശബരിമല പ്രവേശനത്തിന് വിര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കും.ദിവസം പരമാവധി 80,000 പേര്‍ക്കാകും പ്രവേശനം.സുഗമമായ […]
Read more

Recent News

Advertisement