Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dhaka

ധാക്കയില്‍ വിമാനം സ്‌കൂളിന് മുകളില്‍ പതിച്ചുണ്ടായ അപകടം; മരണം 27 ആയി

ധാക്ക: ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 27 ആയി. 171 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് നിര്‍മിത എഫ്-7 വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയുടെ വടക്കന്‍ മേഖലയിലുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂളിനു മുകളിലേക്കാണ് വിമാനം പതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പുറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ […]
Read more

ഇസ്കോൺ ആത്മീയ നേതാവിന്റെ ജാമ്യഹര്‍ജി തള്ളി ചിറ്റഗോംഗ് കോടതി

ധാക്ക: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ഇസ്കോൺ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്‍റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കമുള്ള രാജ്യദ്രോഹ കുറ്റമാണ് കൃഷ്ണദാസിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന കേസിലാണ് ചിന്മയ് കൃഷണദാസ് അറസ്റ്റിലായത്. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇയാളുടെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി നിരീക്ഷിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix