Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലപ്പുറം മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; കാളികാവിൽ 45കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലകളിൽ മഞ്ഞപ്പിത്തം പടരുന്നു. കാളികാവിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പെവുന്തറ സ്വദേശി അബ്ദുൽ സത്താർ (45) ആണ് മരിച്ചത്. രോഗം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്താറിനെ ആരോഗ്യനില വഷളായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വണ്ടൂർ, കാളികാവ് ആരോഗ്യ ബ്ലോക്കുകളുടെ പരിധിയിൽ ഇതുവരെ 66 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ, രാത്രികാലങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി.

കാളികാവിലും വണ്ടൂരിലുമായി രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ മാസം വണ്ടൂരിൽ പ്രവർത്തനം ആരംഭിച്ച ഒരു ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് പ്രധാനമായും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix