Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: diesel

പെട്രോള്‍ കിട്ടാതെയാകുമോ? വാങ്ങി സൂക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക

ന്യൂ ഡല്‍ഹി: ഇന്ധനക്ഷാമം മുന്നില്‍ കണ്ട് വലിയ കന്നാസുകളിലും കണ്ടെയ്‌നറുകളിലും മറ്റും പെട്രോളും ഡീസലും വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ അധികം കാണാനാകില്ലെങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആളുകള്‍ വീപ്പകളില്‍ വരെ പെട്രോള്‍ വാങ്ങിത്തുടങ്ങിയതിന് പിന്നാലെ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല. പെട്രോളും ഡീസലും ഇങ്ങനെ വാങ്ങുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത കണ്ടെയ്‌നറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് വലിയ അപകടം വരുത്തുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ ഇന്ധനം നല്‍കരുതെന്ന് പമ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read more

പെട്രോളിനും ഡീസലിനും വില കൂടും, എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകൾ സംബന്ധിച്ചുളള പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കൂടുന്നത്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും. അതേസമയം ചിലറ വിൽപ്പനക്കാരെ ഇത് ബാധിക്കില്ല എന്നും വിവരം പുറത്തുവരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix