ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് ആശങ്ക; ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ
ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തയച്ചത്. ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കേറിയ കച്ചവട സമയത്ത് റാലി നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് സംഘടനയുടെ ആശങ്ക. റാലിയിലെ ജനത്തിരക്ക് വിപണികളിൽ ഉപഭോക്താക്കൾ എത്തുന്നതിന് തടസ്സമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ദീപാവലി കഴിയുന്നതുവരെ റാലി നടത്തരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. […]
Read more