Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Drought

വെന്തുരുകാൻ റെഡിയായിക്കോ! വരുന്നത് ​ഗോഡ്സില്ല എൽ നിനോ; ശൈത്യകാലം ഇല്ലാതാകും, കൃഷി തകിടം മറിയും, കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയോ?

പുതപ്പും കട്ടിയുള്ള വസ്ത്രങ്ങളുമെല്ലാം ഇനി അലമാരകളിൽ തന്നെ വയ്ക്കേണ്ടി വരുമോ? വരും വർഷങ്ങളിൽ ഇന്ത്യയിൽ ശൈത്യകാലം ഉണ്ടാകില്ലേ എന്ന തരത്തിലുള്ള ഗുരുതരമായ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ മുന്നറിയിപ്പുകൾ ഈ ഭീതി വെറുമൊരു ഭാവനയല്ലെന്ന് വ്യക്തമാക്കുന്നു. സാധാരണ കണ്ടുവരുന്ന എൽ നിനോ പ്രതിഭാസങ്ങൾക്കും അപ്പുറം, പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എൽ നിനോ’ (Godzilla El Niño) 2027 ഫെബ്രുവരി വരെ ഭൂമിയിലെ അന്തരീക്ഷ താപനിലയെ അതിരൂക്ഷമായി […]
Read more

കേരളം ഇനി വിയർക്കും; മഴക്കുറവ് 22%, കാത്തിരിക്കുന്നത് വരൾച്ചയോ?

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് വരൾച്ചാക്കാലമെന്ന് സൂചന. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയർന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മൺസൂൺ മഴയിലെ കുറവു മൂലം രാജ്യം മൊത്തത്തിൽ കടുത്ത വരൾച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. കാലവർഷക്കാലത്ത്, ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെ ഇന്ത്യയിൽ 603.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 700.7 […]
Read more

കടുത്ത വരൾച്ച; പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

കൊല്ലം: കടുത്ത വരൾച്ചയെ തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട–പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ കുറവായതും പോഷകനദികൾ വരണ്ടതുമാണ് പ്രധാന കാരണം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 98.46 മീറ്ററായി കുറഞ്ഞു. കഴിഞ്ഞ 13-ന് ഇത് 100.54 മീറ്ററായിരുന്നു. ജലനിരപ്പ് 95 മീറ്ററിന് താഴെയായാൽ കനാൽ ജലസേചനവും വൈദ്യുതോൽപ്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിൽ ഇപ്പോൾ ഏകദേശം 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കല്ലട പവർ ഹൗസിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix