കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരു കുട്ടിക്കായി തെരച്ചില്‍; കണ്ണൂരിലും രണ്ട് മുങ്ങിമരണം
കാസർഗോഡ് എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു, ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ് . എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) എന്നിവരാണ് മരിച്ചത്.ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു റിയാസ്. ഒഴുക്കില്‍പ്പെട്ട മജീദിന്റെ മകൻ സമദ് (13) എന്ന കുട്ടിക്കായാണ് തെരച്ചില്‍ തുടരുന്നത് . സഹോദരങ്ങളുടെ മക്കളാണ് മൂവരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടുകൂടിയായിരുന്നു സംഭവം. പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റിയാസിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും […]
Read more