Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drug addiction case

തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് പള്ളിച്ചല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി(26), വിഘ്‌നേഷ്(25), തൈക്കാട് സ്വദേശി അര്‍ജുന്‍(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍(27) എന്നിവരാണ് നെയ്യാറ്റിന്‍കര എക്‌സൈസിന്റെ പിടിയിലായത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Read more

ഉത്തേജക മരുന്നുകള്‍ ജിമ്മുകളിലേക്ക് അനധികൃതമായി എത്തിച്ച യുവാക്കള്‍ അറസ്‌ററ്റില്‍

കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്താണ് മെഡിക്കല്‍ അനുമതിയില്ലാതെ ജിമ്മുകളിലേക്ക് നിയമവിരുദ്ധമായി ഉത്തേജക മരുന്നുകള്‍ വിതരണം ചെയ്തത്. അന്വേഷണത്തില്‍ 10 ലക്ഷം രൂപ വിലയുള്ള ഉത്തേജക മരുന്നുകളും 28,000 രൂപയും കാറും പൊലീസ് പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ , മേട്ടുപ്പാളയം-അന്നൂര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയില്‍ ആണ് കാറില്‍ അന്ധികൃതമായി കടത്തിക്കൊണ്ടുവന്ന വിവിധ തരം മരുന്നുകള്‍ നിറച്ച പത്തിലധികം കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ പൊലീസ് കണ്ടെത്തിയത്. ഈറോഡ് ജില്ലയില്‍ ജിം നടത്തുന്ന സെന്തില്‍കുമാര്‍ ജിം പരിശീലകനായ ശങ്കറെന്നയാളും […]
Read more

ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ചു, കൂലിപ്പണിയെടുത്ത് മകനെ വളർത്തി; സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി

കോഴിക്കോട്: താമരശ്ശേരിയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു. അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിന്റെ മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് അമ്മയെ മകൻ ദാരുണമായി കൊലപ്പെടുത്തിയത്. ആഷിഖിന് […]
Read more

തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊന്നു

താമരശ്ശേരി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം മുതൽ […]
Read more

രാസലഹരി കേസ്: ‘തൊപ്പി’യുടെ മുന്‍ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: രാസലഹരിക്കേസില്‍ യൂട്യൂബര്‍ ”തൊപ്പി”യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊപ്പി എന്ന നിഹാദിന്റെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ. ഈ മാസം 16നാണ് നിഹാദിന്റെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാസലഹരി പിടികൂടിയത്. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ വരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പാലാരിവട്ടം പൊലീസിനോട് റിപ്പോര്‍ട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer